Kerala

“Manju”

വി.ബി.നന്ദകുമാര്‍
ന്യൂസ് എഡിറ്റര്‍

കോറണാകാലത്ത് അല്പമൊന്ന് മന്ദീഭവിച്ച് നിന്ന കേരളത്തിലെ രാഷ്ട്രീയ വാഗ്വാദങ്ങള്‍ പുനരാരംഭിക്കുകയാണ്. ആരോപണമൊന്നുയര്‍ന്നാല്‍ അതിന് വ്യക്തമായ വിശദീകരണം നല്‍കാതെ അതിനെമറയ്ക്കാന്‍ അതിനെക്കാള്‍ വലിയ വിവാദമുയര്‍ത്തുകയെന്നതാണ് കേരളരാഷ്ട്രീയത്തില്‍ കാലങ്ങളായി കണ്ടുവരുന്ന ശൈലി. ഇപ്പോഴിതാ സ്പ്രിഗ്ലര്‍ ഡേറ്റാ ഇടപാടാണ് തുടക്കം. ഇടപാടില്‍ അഴിമതിയും ക്രിമിനല്‍ വശവുമുണ്ടെന്ന വാദമുയര്‍ത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. മുസ്ലീംലീഗ് എം.എല്‍.എ കെ.എം. ഷാജി സ്പ്രിഗ്ലര്‍ ഡേറ്റാ ഇടപാടിനെ തന്റെ ഫേസ്ബുക്ക് കുറുപ്പിലൂടെ കടുപ്പിച്ചു. ദാ പിറ്റന്ന് തന്നെ ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. നിയമസഭാ സാമാജികനായ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്തു എന്ന് ഷാജി ആരോപിച്ചു. ഉടന്‍ തന്നെ
മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. ആരോപണങ്ങള്‍ തികച്ചും ബാലിശമാണ്. ഷാജിയുടേത് നിയമസഭയോടുള്ള അവഹേളനമാണ്. എല്ലില്ലാത്ത നാവുകൊണ്ട് എന്തുംവിളിച്ചുപറയരുത്. ഏതൊരു സ്പീക്കറും നിയമപരമായി ചെയ്യുന്നതുമാത്രമേ താനും ചെയ്തുള്ളൂ.പരിമിതികള്‍ ദൗര്‍ബല്യമായി കാണരുത്-എന്നു പറഞ്ഞ സ്പീക്കര്‍, നാട്ടിലെ ഏലാണ്ടി കുഞ്ഞാപ്പ എന്ന ആളുമായി ഷാജിയെ ഉപമിച്ചു. കുഞ്ഞാപ്പ നാട്ടിലെ ഒരു സാധാരണക്കാരനാണ് ആര്‍ക്കും അറിഞ്ഞൂകൂടാത്ത് വീട്ടിലിരിക്കുന്ന ഒരാള്‍. കഞ്ഞപ്പക്ക് ഒരുനാള്‍ തോന്ന്ി തനിക്ക് അറിയപ്പെടുന് ആളാകണമെന്ന് നാട്ടിലെ പ്രമാണിയായ ആളെ ചീത്തവിളിക്കും അങ്ങനെ പ്രശസ്തനായി. ഇതിന് ഉടന്‍ തന്നെ ഷാജിയുടെ മറുപടി വന്നു. കുഞ്ഞാപ്പയുടെ കഥയൊക്കെ പറഞ്ഞ് സ്വന്തം വിലകളയുകയാണ. കള്ളെനെ പിടിക്കാന്‍ അയാളുടെ പിന്ന്ാലെ ഓടുന്ന ആളെ കള്ളന്‍ എന്ന് വിളിച്ച് പിറകിലോടുന്ന ആളെ കള്ളനാക്കുന്ന യഥാര്‍ത്ഥ കള്ളന്റെ സ്ഥിതിയിയിലാണ് സ്പീക്കര്‍ എന്നായിരുന്നു ഷാജിയുടെ മറുപടി. കോഴ ആരോപണ കേസില്‍ സ്പീക്കര്‍ മാനുഷിക പരിഗണന കാണിച്ചില്ല.തനിക്കെതിരെ ഒരു അന്വേഷണത്തിന് അനുമതി നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം സ്പീക്കര്‍ നിയമസഭയില്‍ പറയണമായിരുന്നു. അല്ലെങ്കില്‍ ഫോണില്‍ വിളിച്ചെങ്കിലും പറയണമായിരുന്നു. ഇത് രണ്ടും ഉണ്ടായില്ല. പിണറായി വിജയനെന്ന ഏകാധിപതിക്ക് മുന്നില്‍ സ്പീക്കര്‍ വിധേയനായി എന്നാണ് കെ എം ഷാജി യുടെ ആരോപണം.

ഏത് സ്പീക്കറും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. എന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് ആരും അളക്കേണ്ട’, സ്പീക്കര്‍ പറഞ്ഞു. സ്പീക്കറെന്ന നിലയിലുള്ള പരിമിതികളെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ അഴീക്കോട് സ്‌കൂളുമായി ബന്ധപ്പെട്ട കോഴ ആരോപണ കേസില്‍ സ്പീക്കര്‍ മാനുഷിക പരിഗണന കാണിച്ചില്ലെന്ന് കെ.എം ഷാജി പറഞ്ഞിരുന്നു. തനിക്കെതിരെ ഒരു അന്വേഷണത്തിന് അനുമതി നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം സ്പീക്കര്‍ നിയമസഭയില്‍ പറയണമായിരുന്നു. അല്ലെങ്കില്‍ ഫോണില്‍ വിളിച്ചെങ്കിലും പറയണമായിരുന്നു. ഇത് രണ്ടും ഉണ്ടായില്ലെന്ന് ഷാജി പറഞ്ഞിരുന്നു. അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുക്കുന്നത്. 2017 ല്‍ ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്ന് പണം വാങ്ങിയെന്നാണ് പരാതി.

എന്തായാലും കെ.എം ഷാജിക്ക് പിന്തുണയുമായി മുസ്ലിം ലീഗും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, അഴിക്കോട് എംഎല്‍എ, കെ.എം. ഷാജിക്കെതിരായ കേസില്‍ വിജിലന്‍സ് ഇന്ന് എഫ് ഐ അര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിലുള്ള പ്രതികാര നടപടിയാണ് കേസെന്ന ആരോപണം എല്‍ഡിഎഫ് തള്ളുകയാണ്.

Related Articles

Leave a Reply

Back to top button