KeralaLatest

നവജ്യോതി ശ്രീകരുണാകരഗുരു സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാർഗദർശി – സാദിഖലി ശിഹാബ് തങ്ങൾ

“Manju”

പോത്തൻകോട് .: നവജ്യോതി ശ്രീകരുണാകരഗുരു സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും നൻമയുടെയും ആൾ രൂപമായിരുന്നു എന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിന്റെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനം ആഘോഷപരിപാടികളിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. പരസ്പരം അറിയുക എന്നതാണ് സമാധാനത്തിന്റെ മാർഗരേഖ എന്നാൽ ഇന്ന് ഇല്ലാത്തത് അതാണ് .മനുഷ്യനും മതങ്ങളും ഇന്ന് പരസ്പരം അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. മനുഷ്യൻ മനുഷ്യനെ അറിയാൻ ശ്രമിച്ചാൽ സമൂഹത്തെ അറിയാൻ കഴിയും. സമൂഹത്തെ അറിഞ്ഞാൽ ലോകത്തെയും ലോകത്തെ അറിഞ്ഞാൽ അതിലൂടെ ദൈവത്തേയും അറിയാൻ കഴിയും. ദൈവത്തെ കൂടുതൽ അറിയാൻ ശ്രമിച്ചാൽ ഇന്ന് കാണുന്ന അനിഷ്ടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും അദ്ധേഹം പറഞ്ഞു. കരുണാകരഗുരുവിന്റെ ദർശനങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നു നൽകുന്നതിൽ ശാന്തിഗിരി ആശ്രമത്തിന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആധുനിക സോഷ്യൽ മീഡിയ സംവിധാനങ്ങൾ എങ്ങിനെ മനുഷ്യ നൻമക്ക് ഉപയോഗപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്വാമിയുടെ സന്ദേശങ്ങൾ എന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിചേർത്തു. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിന്റെ കലാഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു.

Related Articles

Back to top button