KeralaLatest

കു​തി​രാ​ന്‍ തു​റ​ക്ക​ണം; ചീ​ഫ് വി​പ്പ് ഹൈ​ക്കോ​ട​തി​യി​ല്‍

“Manju”

കു തി രാ ൻ തു റ ക്ക ണം; ചീ ഫ് വി പ്പ് ഹൈ ക്കോ ട തി യി ൽ

ശ്രീജ.എസ്

കൊ​ച്ചി: കു​തി​രാ​നി​ല്‍ ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള തു​ര​ങ്ക​പാ​ത​യെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ദേശീയപാതാ നിര്‍മ്മാണത്തിലെ അപാകതയെക്കുറിച്ച്‌ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ചീഫ് വിപ്പ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. കേസില്‍ ഹൈക്കോടതി, ദേശീയപാത അതോറിറ്റിയുടെ വിശദീകരണം തേടി നോട്ടീസയച്ചിട്ടുണ്ട്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.വി.ആശ കുതിരാനില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിലെ ആശങ്ക വാക്കാല്‍ പരാമര്‍ശിച്ചു. തൃശൂര്‍ പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മണ്ണുത്തി വടക്കുഞ്ചേരി ദേശീയ പാതയുടെ നിര്‍മ്മാണത്തിലെ അപാകതകളെ കുറിച്ച്‌ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അടിയന്തിരമായി പണി പൂര്‍ത്തികരിക്കാന്‍ കോടതി മേല്‍ നോട്ടത്തിലുള്ള റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

കുതിരാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായി ഒരു ടണലെങ്കിലും പൂര്‍ത്തീകരിച്ച്‌ തുറന്ന് കൊടുക്കണമെന്നും ദേശീയപാത അതോറിറ്റിയോട് എത്രയും വേഗം തീരുമാനമറിയിക്കാനും അഭിഭാഷക കമ്മീഷനെ നിയോഗിച്ച്‌ സ്ഥലം പരിശോധിച്ച്‌ ന്യൂനതകളും അപാകതകളും റിപ്പോര്‍ട്ട് ചെയ്യണമെന്നും കരാര്‍ കമ്പനിയുടെ സാമ്ബത്തിക സ്ഥിതിയെ കുറിച്ച്‌ റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കു​തി​രാ​നി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ല്‍ കോ​ട​തി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related Articles

Back to top button