KeralaLatest

സാലറി ചലഞ്ചിന് ഉത്തരവായി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം∙കോവിഡ് പ്രതിരോധത്തിനായി സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന് സാലറി ചാലഞ്ച് ഉത്തരവിറങ്ങി. മാസത്തില്‍ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് മാറ്റിവയ്ക്കുമെന്ന് പറയുന്ന ഉത്തരവിൽ ഈ തുക എപ്പോൾ തിരികെ നൽകുമെന്ന് പരാമർശമില്ല. തുക തിരികെ തരുന്നതിൽ വ്യക്തത ഇല്ലാത്തതിനാൽ കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് അനുകൂല സംഘടനകൾ വ്യക്തമാക്കി. കോടതിയിൽ പോകുന്നതിലൂടെ ശമ്പളം പിടിക്കുന്നത് ഒഴിവാക്കുകയോ പണം തിരിച്ചു തരുമെന്ന ഉറപ്പ് സമ്പാദിക്കുകയോ ആണു സംഘടനകളുടെ ലക്ഷ്യം.

പ്രതിമാസം ഭവന, വാഹന വായ്പകളും കുട്ടികൾക്കായി എടുത്ത വിദ്യാഭ്യാസ വായ്പകളും ഒക്കെ തിരിച്ചടയ്ക്കാനുള്ളവരാണ് ശമ്പളത്തിൽ വെട്ടിക്കുറവു വരുന്നതോടെ കഷ്ടത്തിലാകുക. ഏറ്റവും കുറഞ്ഞ ശമ്പളമുള്ളവർക്കു പോലും പ്രതിമാസം 4000 രൂപ നഷ്ടപ്പെടും. മൊത്തം ശമ്പളത്തിന്‍റെ 20 % ജീവനക്കാർക്ക് നഷ്ടമാകും. വായ്പാ തിരിച്ചടവ്, ഇൻഷുറൻസ് പ്രീമിയം, പെൻഷൻ വിഹിതം, പിഎഫ് വിഹിതം, ഭവന നിർമാണ അഡ്വാൻസിന്റെ തിരിച്ചടവ് തുടങ്ങി പ്രതിമാസ ശമ്പളത്തിന്റെ 60 ശതമാനത്തോളം തുക കിഴിച്ചു ബാക്കിയാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. സാലറി കട്ടിലൂടെ 20% നഷ്ടമാകുമ്പോൾ ബാക്കി 20% മാത്രമാണ് മറ്റു ചെലവുകൾക്ക് ലഭിക്കുക.

20,000 രൂപ വരെ മൊത്ത ശമ്പളമുള്ള കാഷ്വൽ സ്വീപ്പർമാർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, കരാർ തൊഴിലാളികൾ തുടങ്ങിയവരെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ നല്ലൊരു പങ്കും 20,000 രൂപയ്ക്കു മേൽ ശമ്പളം വാങ്ങുന്നതിനാൽ സാലറി കട്ടിന് ഇരയാകും. പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാരിന്റെ ഗ്രാന്‍റോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സാലറി ചാലഞ്ച് ബാധകമാണ്

Related Articles

Leave a Reply

Back to top button