KeralaLatest

‘ഹിഗ്വിറ്റ’ എന്ന സിനിമ പേര് ഫിലിം ചേംബര്‍ വിലക്കി; നന്ദി പറഞ്ഞ് എന്‍ എസ് മാധവന്‍

“Manju”

തിരുവനന്തപുരം : ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നു. സിനിമയ്ക്ക് ഹിഗ്വിറ്റഎന്ന പേര് ഫിലിം ചേംബര്‍ വിലക്കി. ഫിലിം ചേംബറിന് ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചതായി എന്‍ എസ് മാധവന്‍ അറിയിച്ചു.

ഫിലിം ചേമ്പറിന് നന്ദി പറഞ്ഞ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് സൗകര്യമൊരുക്കിയ കേരള ഫിലിം ചേമ്പറിനോട് ഞാന്‍ നന്ദിയുള്ളവനാണ്. എല്ലാ പിന്തുണയ്ക്കും നന്ദി. യുവസംവിധായകന്‍ ഹേമന്ത് നായര്‍ക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകള്‍ നേരുന്നു. സുരാജ്ധ്യാന്‍ ചിത്രം കാണാന്‍ ആളുകള്‍ ഒഴുകട്ടെ‘, എന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹ്വിഗിറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാഷ്ട്രീയക്കാരനായ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമായിരുന്നു പോസ്റ്ററില്‍ ഇതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

Related Articles

Back to top button