KeralaLatest

സൂപ്പര്‍ സ്റ്റാറിന്റെ സന്ദേശത്തിന് നന്ദി അറിയിച്ച് ഐ.ജി.

“Manju”

രജിലേഷ് കെ.എം.

കണ്ണൂര്‍ : സൂപ്പർ സ്റ്റാർ മോഹൻലാലിന് പൊലീസ് സേനയുടെ കടപ്പാട് അറിയിക്കുകയാണ് ഐ.ജി വിജയ് സാഖറെ. കാസർകോട് ജില്ലയിലെ പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സേവനത്തിന്റെ സന്ദേശം ലോകം മുഴുവൻ പ്രചരിപ്പിച്ചതിനാണ് മോഹൻലാലിനോട് ഐ.ജി കടപ്പാട് അറിയിച്ചത്. തന്റെ ഫേസ് ബുക്ക് പേജിലെ കുറിപ്പിലാണ് ഐ.ജി മോഹൻലാലിന് നന്ദി അറിയിച്ചത്.

അച്ഛൻ പട്ടാളക്കാരനായിരുന്നു, ഒരുപാട് യുദ്ധങ്ങൾ കടന്നുപോന്നയാൾ, വിറച്ചുകൊണ്ടുള്ള മകന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: മോഹൻലാലിന് പറയാനുള്ളത്
കാത്തിരിക്കുകയായിരുന്നു നമ്മളെല്ലാം. ഇരുപത്തിയൊന്ന് ദിവസത്തെ അടച്ചിരിപ്പിനു ശേഷം സ്വാതന്ത്ര്യത്തോടെ ഈ ലോകത്തേക്കിറങ്ങാൻ….

മോഹൻലാലിന്റെ സന്ദേശം ഉൾക്കൊള്ളുന്ന കേരള പൊലീസിന്റെ ‘സ്വരക്ഷ’ വീഡിയോ ചിത്രീകരണം ഇതിനകം 50 ലക്ഷം ആളുകളാണ് കണ്ടത്. 65,428 പേർ ലൈക്കും ചെയ്തിട്ടുണ്ട്. കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന് പൊലീസ് സ്വീകരിച്ച കാസർകോട് മോഡലിന് ലഭിച്ച അംഗീകാരമാണ് ഇതെന്ന് ഐ.ജി വിജയ് സാഖറെ പറയുന്നു. ‘സ്വരക്ഷ’ പദ്ധതി നടപ്പിലാക്കാൻ പ്രവർത്തിച്ച കാസർകോട് പൊലീസിലെ ധീരകൊവിഡ് യോദ്ധാക്കൾക്ക് ബിഗ് സല്യൂട്ടും ഐ.ജി നൽകുന്നുണ്ട്.

കാസർകോട് പൊലീസിന്റെ ‘സ്വരക്ഷ’ ടെലി മെഡിസിൻ പ്ലാറ്റ് ഫോം ഇതിനകം ലോകശ്രദ്ധ നേടിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ക് ചെയ്തതോടെ 20,000 ത്തിലധികം വ്യക്തികൾക്ക് വിലയേറിയ വൈദ്യ സഹായം നൽകി. ട്രിപ്പിൾ ലോക്ക് ജില്ലയിൽ കൊവിഡ് വ്യാപ്‌തി തടഞ്ഞപ്പോൾ ഡോക്ടർമാരെ വീടുകളിൽ എത്തിച്ചാണ് സേവനം ചെയ്തതെന്ന് ഐ.ജി കുറിക്കുന്നു. കാസർകോട് പൊലീസിന്റെ സ്വരക്ഷ പദ്ധതി രോഗ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതും വീട്ടിൽ കഴിയുന്നവർക്ക് സഹായകരവുമാണെന്നും മോഹൻലാലിന്റെ സന്ദേശത്തിൽ പറയുന്നുണ്ട്. പൊലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഓഡിയോ, വീഡിയോ, ടെക്സ്റ്റ്‌ മെസേജ് അയച്ചാൽ മിനിറ്റുകൾക്കുള്ളിൽ വൈദ്യസഹായം വീട്ടിൽ എത്തുന്നതാണ് പൊലീസിന്റെ ‘സ്വരക്ഷ പദ്ധതി.

Related Articles

Leave a Reply

Back to top button