InternationalLatest

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

“Manju”

 

ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ചെന്നൈ ക്രിക്കറ്റ്  ലഹരിയില്‍ | Kairali News | kairalinewsonline.com

ശ്രീജ.എസ്

അഡ്‌ലെയ്ഡ്: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം രാവിലെ 9:30ന് ആണ് മല്‍സരം ആരംഭിക്കുന്നത്. ഏകദിന പരമ്പര ഓസ്‌ട്രേലിയ 2-1ന് ജയിച്ചപ്പോള്‍ ടി20 ഇന്ത്യ 2-1ന് വിജയിച്ചു.

ടെസ്റ്റ് പരമ്പരയില്‍ നാല് മത്സരങ്ങളാണ് ഉള്ളത്. ആദ്യ ടെസ്റ്റ് മത്സരം രാത്രി പകല്‍ മത്സരമാണ്. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ലോകേഷ് രാഹുലും ശുഭ്മാന്‍ ഗില്ലും ടീമില്‍ ഇടം നേടിയിട്ടില്ല. പന്തിന് പകരം സാഹ ആണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ടിം പെയ്ന്‍ നയിക്കുന്ന ഓസീസ് അന്തിമടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ഡേവിഡ് വാര്‍ണര്‍ ഇല്ലാത്തത് ടീമിന് തിരിച്ചടിയാകും. സ്റ്റീവ് സ്മിത്തും മാര്‍ണസ് ലബുഷെയ്നുമാണ് അവരുടെ കരുത്ത്. ഇന്ത്യന്‍ ടീമില്‍ ഗില്ലിന് പകരം പൃഥ്വി ഷായാണ് ഓപ്പണറായെത്തുക. കൂടാതെ മധ്യ നിരയില്‍ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെയും ഉണ്ട്. അശ്വിന്‍, ഷമി, ബുമ്ര, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യയുടെ ബൗളിംഗ് ടീം.

Related Articles

Back to top button