IndiaInternationalKeralaLatest

എഫ്‌എ കപ്പ്: ചരിത്രം കുറിച്ച്‌ ലെസ്റ്റര്‍ സിറ്റി

“Manju”

Malayalam News - ചരിത്രം കുറിച്ച് ലെസ്റ്റർ സിറ്റി; ചെൽസിയെ വീഴ്ത്തി എഫ് എ  കപ്പ് കിരീടം നേടി| Leicester City crowned FA Cup Champions by defeating  Chelsea after late VAR drama | News18 ...
ലെസ്റ്റര്‍: എഫ്‌എ കപ്പില്‍ ചരിത്രം കുറിച്ച്‌ ലെസ്റ്റര്‍ സിറ്റി. ചെല്‍സിയെ പരാജയപ്പെടുത്തി ലെസ്റ്റര്‍ സിറ്റി ചരിത്രത്തില്‍ ആദ്യമായി എഫ്‌എ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. എതിരില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ വിജയം. 2016ല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ശേഷമുള്ള ക്ലബിന്‍റെ ആദ്യ കിരീടവുമാണിത്.

ചെല്‍സി ആണ് കളി മികച്ച രീതിയില്‍ തുടങ്ങിയത്. എന്നാല്‍ മികച്ച ടീം വര്‍ക്കിലൂടെ ലെസ്റ്റര്‍ ചെല്‍സിയെ ഗോളില്‍ നിന്ന് അകറ്റി. രണ്ടാം പകുതിയിലാണ് ലെസ്റ്റര്‍ സിറ്റിയുടെ ഗോള്‍ പിറന്നത്. 63-ാം മിനിറ്റില്‍ യൂറി ടൈലമന്‍സാണ് ലെസ്റ്ററിന്‍റെ വിജയഗോള്‍ നേടിയത്.

കളിയുടെ അവസാന നിമിഷം വരെ ചെല്‍സി ആക്രമണം തുടര്‍ന്നെങ്കിലും സമനില ഗോള്‍ പിറന്നില്ല.

Related Articles

Back to top button