
രജിലേഷ് കെ.എം.
പയ്യോളി: പാഴ്‌വസ്തുക്കള്‍ കത്തിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കീഴൂര്‍ പള്ളിക്കര പടിഞ്ഞാറെ കുന്നുപുറത്ത് നാരായണന്‍(60), മകന്‍ ബിജു(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച മഴവെള്ള സംഭരണിക്കരികെയുള്ള ടാര്‍ ഡ്രമ്മില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിനത്തിനു കാരണമായ വസ്തു കണ്ടെത്തിയിട്ടില്ല. പയ്യോളി എസ്‌ഐ പി എം സുനില്‍കുമറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇരുവര്‍ക്കുമെതിരേ കേസ് ചുമത്തി.