InternationalLatest

കൊറോണ വ്യാപനം മറച്ചുവെച്ചു; ചികിത്സയ്ക്കിടെ മരിച്ചത് നൂറുക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍

“Manju”

ബെയ്ജിംഗ്: കൊറോണ വൈറസ് പടര്‍ന്നു പിടിച്ചപ്പോഴും ആരോഗ്യ പ്രവര്‍ത്തകരെ ചൈന വേണ്ടവിധം ജാഗരൂകരാക്കിയില്ലെന്ന് റിപ്പോര്‍ട്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് ചൈനയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം അനുഷ്ഠിച്ചതെന്നാണ് വിവരം. നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കൊറോണ വൈറസിനെ കുറിച്ചുള്ള ഒരു അപകട സൂചനയും ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചൈനീസ് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ലോകരാജ്യങ്ങളിലെ വ്യാപനത്തിന് ശേഷമാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത് തങ്ങളുടെ നാട്ടില്‍ നിന്നാണെന്ന് ചൈനയിലെ ചില ഭാഗങ്ങളിലുള്ളവര്‍ അറിഞ്ഞതു പോലുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചൈനയുടെ വിദേശ നയങ്ങള്‍ പഠന വിധേയമാക്കുന്ന ആനീ സ്പാരോ എന്ന ഗവേഷകയാണ് ഈ നിര്‍ണായക വിവരം പുറത്തു വിട്ടിരിക്കുന്നത്. ഡോക്ടര്‍മാര്‍ സ്വന്തം സഹപ്രവര്‍ത്തകരോട് പോലും കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വിവരം വെളിപ്പെടുത്താതിരിക്കാന്‍ ചൈന അതീവ ജാഗ്രത പുലര്‍ത്തിയിരുന്നതായും ആനി സ്പാരോ വ്യക്തമാക്കുന്നു.

Related Articles

Back to top button