Kerala

വിദ്യാർഥികൾക്കും അധ്യാപകർക്കും മുഖാവരണം നിർബന്ധമാക്കി

“Manju”

 

അഖിൽ ജെ എൽ

തൃശ്ശൂർ: കോവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവർഷത്തിൽ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്ന് ആരോഗ്യവകുപ്പ് നിർദേശംനൽകി. മേയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി മുഖാവരണം നിർമിച്ചുനൽകാൻ സമഗ്ര ശിക്ഷാ കേരളത്തെയാണ് ചുമതലപ്പെടുത്തിയത്. രണ്ടു മുഖാവരണങ്ങളാണ് ഒരുകുട്ടിക്ക് നൽകുക. തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായിരിക്കും. ഗുണനിലവാരമുള്ള തുണിയിൽ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് നിർമാണം.

മറ്റ് നിർദേശങ്ങൾ

കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തിത്തുണിയിലായിരിക്കും നിർമാണം.

ഒാരോ ബി.ആർ.സി.യിലും കുറഞ്ഞത് 30,000 മുഖാവരണം നിർമിക്കണം.

മുഖാവരണ നിർമാണത്തിനുള്ള വസ്തുക്കൾ ബി.ആർ.സി. വാങ്ങണം.

മുഖാവരണ നിർമാണത്തിന് രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം തേടാം.

മേയ് 30-നുള്ളിൽ സ്കൂളുകളിൽ മുഖാവരണം എത്തിക്കണം.

സൗജന്യ യൂണിഫോമിനായുള്ള തുകയിൽ ഇതിന്റെ ചെലവ് വകയിരുത്തും

മുഖാവരണ നിർമാണത്തിനായി കൂട്ടംകൂടരുത്.

വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മുഖാവരണം നൽകിയാൽ അത് വകയിരുത്തണം.

Related Articles

Leave a Reply

Back to top button