IndiaLatest

വന്ദേഭാരത് ട്രെയിനുകളുടെ നിറം മാറ്റിയേക്കും

“Manju”

ചെന്നൈ: വന്ദേഭാരത് തീവണ്ടികളുടെ നിറം മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ വെള്ളനീല നിറങ്ങളില്‍നിന്ന് ഓറഞ്ച് ഗ്രേ കോംബിനേഷനിലേക്കാണ് കോച്ചുകളുടെ നിറം മാറ്റുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വിഷയത്തില്‍ അന്തിമതീരുമാനം വന്നിട്ടില്ല.

നിറംമാറ്റത്തിന് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം, ഇനി സര്‍വീസ് ആരംഭിക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ കോച്ചുകള്‍ക്കാകും പുതിയ നിറം ലഭിക്കുക. കോച്ചുകള്‍ നിര്‍മിക്കുന്ന ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി (.സി.എഫ്.) പല നിറങ്ങള്‍ പരീക്ഷിച്ചു നോക്കുകയും ഒടുവില്‍ ഓറഞ്ച്ഗ്രേ കോംബിനേഷനിലേക്ക് എത്തുകയുമായിരുന്നു. എങ്ങനെയുണ്ടാകുമെന്ന് അറിയാൻ ഒരു കോച്ച്‌ ഈ നിറത്തില്‍ പെയിന്റ് ചെയ്യുകയും ചെയ്തിരുന്നു.

രാജ്യമെമ്പാടും 26 വന്ദേഭാരത് തീവണ്ടികളാണ് സര്‍വീസ് നടത്തുന്നത്. നിറംമാറ്റുന്നതിന് കൃത്യമായ കാരണം റെയില്‍വേ വ്യക്തമാക്കിയിട്ടില്ല. നിലവിലെ വെള്ളനീല കോംബിനേഷൻ കാഴ്ചയ്ക്ക് നല്ലതാണെങ്കിലും പൊടി പിടിച്ച്‌ വേഗം മുഷിയുന്നതാണ് നിറം മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button