AlappuzhaKeralaLatest

മൊബൈല്‍ കട യുവാവ് അടിച്ച് തകർത്തു

“Manju”

മാവേലിക്കര: കൊച്ചാലുമ്മൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കട യുവാവ് അടിച്ച് തകർത്തു. കല്ലിമേല്‍ നിഷാഭവനത്തില്‍ എസ്.കെ.ശിവജ്കുമാറിന്റെ ഉടമസ്ഥതയിലുള്ള അറ്റ്‌ലസ് കമ്മ്യൂണിക്കേന്‍ എന്ന സ്ഥാപനത്തിലാണ് വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ് ആക്രമണം ഉണ്ടായത്. കല്ലിമേല്‍ സ്വദേശി പ്രശാന്ത് രാമചന്ദ്രനാണ് ആക്രമണം നടത്തിയതെന്ന് ഉടമ പൊലീസിൽ പരാതി നൽകി.

സ്ഥാപനത്തില്‍ എത്തിയ പ്രശാന്ത് പ്രകോപനം ഒന്നുമില്ലാതെ സ്ഥാപനത്തിന്റെ മുന്‍ ഗ്ലാസുകള്‍ തകർത്തു. പിന്നീട് സ്ഥാപനത്തിലുണ്ടായിരുന്ന സാധനങ്ങളും നശിപ്പിച്ചു. തടയാനെത്തിയ സ്ഥാപന ഉടമ ശിവജികുമാറിനെയും ഭാര്യ ബീനയേയും അസഭ്യം പറയുകയും ശിവജികുമാറിനെ അക്രമിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അരമണിക്കൂറോളം വൈകിയാണ് പൊലീസ് എത്തിയതെന്നും പ്രതിയെ പിന്‍തിരിപ്പിച്ച് വാഹനത്തില്‍കയറ്റി തിരിച്ചയക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

ശിവജികുമാര്‍ കേരള കോണ്‍ഗ്രസ് എം തഴക്കര മണ്ഡലം സെക്രട്ടറിയും ജില്ലാകമ്മറ്റി അംഗവും മൊബൈല്‍ ആന്റ് റീച്ചാര്‍ജ്ജ് റീടെയ്‌ലര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമാണ്. ആക്രമണത്തില്‍ ഗ്ലാസുകള്‍, ഫാബ്രിക്കേഷന്‍, മൊബൈല്‍ അനുബന്ധ ഉപകരണങ്ങള്‍, കമ്പൂട്ടര്‍ ഉള്‍പ്പടെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ശിവജികുമാര്‍ പറയുന്നു. പ്രതി മാനസികാസ്വാസ്യം ഉള്ള ആളാണെന്ന് മാവേലിക്കര പൊലീസ് അറിയിച്ചു.

Related Articles

Back to top button