IndiaLatest

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം മഴക്കാലത്ത്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി∙ ലോക്ഡൗൺ ഏർപ്പെടുത്തിയതിലൂടെ കോവിഡ് രോഗം നിയന്ത്രിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞാലും രണ്ടാം തരംഗം മഴക്കാലത്തിന്റെ സമയത്തെത്തുമെന്ന് ഗവേഷകർ. ജൂലൈ അവസാനമോ ഓഗസ്റ്റിലോ കാലവർഷത്തിന്റെ സമയത്തായിരിക്കും കോവി‍ഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ വീണ്ടും സംഭവിക്കുകയെന്ന് ശിവ് നാദർ സർവകലാശാല മാത്തമാറ്റിക്സ് വകുപ്പ് അസോഷ്യേറ്റ് പ്രഫസർ സമിത് ഭട്ടാചാര്യ പറഞ്ഞു.

നിയന്ത്രണങ്ങളിൽ ഇളവുണ്ടായാലും അകലം പാലിക്കൽ നടപ്പാക്കുന്നതിൽ ഇന്ത്യ എത്രത്തോളം മുന്നോട്ടുപോകുന്നുവെന്നതിന് അനുസരിച്ചായിരിക്കും വൈറസ് വീണ്ടും വ്യാപിക്കുന്നത്. ദിവസേന പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പതിയെ കുറയാൻ തുടങ്ങും. ചിലപ്പോൾ അതിന് ആഴ്ചകളുംഎടുത്തേക്കാം. എങ്കിലും രണ്ടാം തരംഗം ഉണ്ടാകും.

ജൂലൈ അവസാനമോ ഓഗസ്റ്റിലോ കാലവർഷം ആരംഭിക്കുമ്പോൾ വൈറസിന്റെ രണ്ടാം തരംഗം പാരമ്യത്തിലെത്തും. അകലം പാലിക്കൽ ഒരു മുഖ്യഘടകമാണിതിൽ. സാധാരണനിലയിലേക്കു നമ്മൾ തിരിച്ചെത്തുമ്പോൾ പകർച്ചവ്യാധി വീണ്ടും വന്നേക്കാമെന്നും ഭട്ടാചാര്യയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

Related Articles

Leave a Reply

Back to top button