KeralaLatest

മദ്യത്തിൽ മധ്യസ്ഥം കാണാതെ മയ്യഴി

“Manju”

മയ്യഴി: പുതുച്ചേരി, കാരൈക്കൽ എന്നിവിടങ്ങളിൽ മദ്യത്തിന് കോവിഡ് നികുതി ഏർപ്പെടുത്തിയ സാഹചര്യത്തിൽ നാളെ മദ്യഷാപ്പുകൾ തുറക്കാൻ തീരുമാനിച്ചെങ്കിലും മാഹി, യാനം എന്നിവിടങ്ങളിൽ നികുതിയുടെ കാര്യത്തിൽ തീരുമാനം ആകാത്തതിനാൽ തുറക്കുന്ന കാര്യം അനിശ്ചിതത്തിലായി. എന്നാൽ മാഹി, യാനം പ്രദേശത്തെ മദ്യത്തിന് വ്യത്യസ്ത നികുതിയാണ് ഏർപ്പെടുത്താൻ തീരുമാനം ആയത്.

പുതിയ നികുതി ചുമത്തിയ ഫയൽ അംഗീകാരത്തിനായി ഇന്ന് ഗവർണ്ണർക്ക് അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 50% അടുത്ത് നികുതി ആണ് ഏർപ്പെടുത്താൻ തീരുമാനം ആയതെന്ന് അറിയുന്നു.

Related Articles

Back to top button