KeralaLatest

കേന്ദ്ര സര്‍ക്കാര്‍‍ ഓഫീസുകളില്‍ എല്‍ഡി ക്ലര്‍ക്ക് പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്

“Manju”

ന്യൂഡൽഹി : രാജ്യത്തെ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, മറ്റു ഭരണഘടനാ സ്ഥാപനങ്ങള്‍ മുതലായവയില്‍ ലോവര്‍ ഡിവിഷന്‍ (എല്‍ഡി)ക്ലര്‍ക്ക്/ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍/സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായി സ്റ്റാഫ്‌സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന 2021 ലെ കമ്പയിന്‍ഡ് ഹയര്‍ സെക്കന്ററി ലെവല്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (ടയര്‍ വണ്‍) മേയ് മാസത്തില്‍ ദേശീയതലത്തില്‍ നടത്തും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ്/പരീക്ഷ വിജ്ഞാപനം https://ssc.nic.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി മാര്‍ച്ച്‌ 7 വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപ.വനിതകള്‍/എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വിമുക്ത ഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ പേയ്‌മെന്റ് മാര്‍ച്ച്‌ 8 വരെ സ്വീകരിക്കും.
യോഗ്യത: ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. എന്നാല്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി &എജി) ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഗ്രേഡ് എ) തസ്തികയിലൂടെ മാത്തമാറ്റിക്‌സ് ഒരു വിഷയമായി ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടു വിജയിച്ചവരെയാണ് പരിഗണിക്കുക.
പ്രായപരിധി 1.1.2022 ല്‍ 18-27 വയസ്സ്. 1995 ജനുവരി രണ്ടിനു മുന്‍പോ 2004 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരാകരുത്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷും ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുഡി), വിമുക്തഭടന്മാര്‍ മുതലായ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ വേണം അപേക്ഷിക്കേണ്ടത്.
സെലക്ഷന്‍: ടയര്‍ വണ്‍ കമ്പ്യൂട്ടര്‍ പരീക്ഷ, ടയര്‍ 2 ഡിസ്‌ക്രിപ്റ്റീവ് പേപ്പര്‍, ടയര്‍-3 സ്‌കില്‍/ടൈപ്പിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
മേയ് മാസത്തില്‍ നടക്കുന്ന ഒന്നാംഘട്ട ടയര്‍വണ്‍ അധിഷ്ഠിത പരീക്ഷയില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ ഇംഗ്ലീഷ് ലാംഗുവേജ് (ബേസിക് നോളഡ്ജ്)ജനറല്‍ ഇന്റലിജന്‍സ്, ക്വാണ്ടിറ്റേറ്റീവ് ആപ്ടിറ്റിയൂഡ് (ബേസിക് അരത്‌മെറ്റിക് സ്‌കില്‍), പൊതുവിജ്ഞാനം എന്നിവയില്‍ പ്രാവീണ്യമളക്കുന്ന 100 ചോദ്യങ്ങളുണ്ടാവും. ഒരു മണിക്കൂര്‍ സമയമനുവദിക്കും. ആകെ 200 മാര്‍ക്കിനാണ് പരീക്ഷ. ഉത്തരം തെറ്റിയാല്‍ അരമാര്‍ക്ക് വീതം കുറയ്ക്കും. വിശദമായ പരീക്ഷാ സിലബസ് വിജ്ഞാപനത്തിലുണ്ട്.
പേനയും പേപ്പറും ഉപയോഗിച്ചുള്ള ടയര്‍-2 പേപ്പറില്‍ ലറ്റര്‍/ആപ്ലിക്കേഷന്‍/ഉപന്യാസമെഴുത്ത് മുതലായവയില്‍ അറിവ് പരിശോധിക്കും. ഒരു മണിക്കൂര്‍ സമയം ലഭിക്കും. യോഗ്യത നേടുന്നതിന് 33% മാര്‍ക്കില്‍ കുറയാതെ കരസ്ഥമാക്കണം. ചുരുക്കപ്പട്ടിക തയ്യാറാക്കി ടയര്‍-3 സ്‌കില്‍/ടൈപ്പിങ് ടെസ്റ്റിന് കാണിക്കും. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയ്ക്ക് സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. മണിക്കൂറില്‍ 8000 ജിഡി പ്രഷനില്‍ കുറയാതെ ഡാറ്റാ എന്‍ട്രി സ്പീഡ് ഉണ്ടാകുന്നു.
ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി ഭാഷ ടൈപ്പിങ് ടെസ്റ്റിന് തെരഞ്ഞെടുക്കാം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിട്ടില്‍ 35 വാക്ക് വേഗതയില്‍ കുറയാതെയും ഹിന്ദി ടൈപ്പിങ്ങില്‍ മിനിട്ടില്‍ 30 വാക്ക് വേഗതയില്‍ കുറയാതെയും വേണം. കമ്പ്യൂട്ടറില്‍ മണിക്കൂറില്‍ യഥാക്രമം 10500, 9000 കീ ഡിപ്രഷനില്‍ കുറയാതെ വേഗതയുണ്ടാവണം. സ്പീഡും ആക്കുറസിയും ടെസ്റ്റിലൂടെ പരിശോധിക്കപ്പെടും.
കേരളം, ലക്ഷദ്വീപ്, കര്‍ണാടകം എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കവരത്തി, മാംഗ്ലൂരു, മൈസൂരു, ഷിമോഗ, ഉഡുപ്പി, ഗുല്‍ബര്‍ഗ, ഹബാളി, ബെംഗളൂരു, ബെല്‍ഗവി എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
തമിഴ്‌നാട്ടില്‍ തിരുനല്‍വേലി, തിരുച്ചിറപ്പള്ളി, സേലം, കോയമ്ബത്തൂര്‍, മധുര, വെല്ലൂര്‍, ചെന്നൈ പരീക്ഷാ കേന്ദ്രങ്ങളാണ്.
ശമ്ബള നിരക്ക്: എല്‍ഡി ക്ലര്‍ക്ക്/ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്-19900-632000 രൂപ, പോസ്റ്റല്‍ അസിസ്റ്റന്റ്/സോര്‍ട്ടിങ് അസിസ്റ്റന്റ്-25500-81100 രൂപ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ലെവല്‍-4)-25,500-81100 രൂപ, (ലെവല്‍ 5)-29200-92300 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.
ഓരോ വകുപ്പ്/സ്ഥാപനങ്ങളിലേയും ഒഴിവുകള്‍ കണക്കാക്കപ്പെട്ടിട്ടില്ല. ലഭ്യമാകുന്ന ഒഴിവുകള്‍ യഥാസമയം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

Related Articles

Back to top button