KeralaLatest

നവഒലി ജ്യോതിര്‍ദിനം നാളെ, നവഒലി ആഘോഷങ്ങള്‍ രാവിലെ 11 മണിക്ക് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 2 മണിക്ക് നവഒലി സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനംചെയ്യും.

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരിയില്‍ നാളെ നവഒലി ജ്യോതിര്‍ദിനം സര്‍വ്വമംഗള സുദിനം’, ഗുരുവിന്റെ 25-ാംമത് നവഒലി ജ്യോതിര്‍ദിനം ശാന്തിഗിരി പരമ്പര നാളെ ആഘോഷിക്കുന്നു. രാവിലെ അഞ്ചുമണിക്ക് സന്ന്യാസ സംഘത്തിന്റെയും ബ്രഹ്മചര്യ സംഘത്തിന്റെയും നിയുക്തരായ 72 സ്ത്രീ പുരുഷന്മാരുടെയും പുഷ്പാഞ്ജലിയോടെ 25-ാം നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം പരിപാടികൾ ആരംഭിക്കും. 6 മണിക്ക് ധ്വജാരോഹണം. 7 മണിക്ക് പർണശാലയിൽ പുഷ്പസമർപ്പണം. രാവിലെ 11 മണിക്ക് സഹകരണ മന്ദിരത്തിൽ നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.വിന്‍സന്റ് എം.എല്‍.., ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും.

ഉച്ചയ്ക്ക് 12 മണിക്ക് ഗുരുദർശനം. ഉച്ചയ്ക്ക് 2 മണിക്ക് സഹകരണ മന്ദിരത്തിൽ വച്ച് നടക്കുന്ന നവഒലി ജ്യോതിര്‍ദിനം സാംസ്കാരിക സമ്മേളനം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹി്ക്കും. സാമൂഹിക രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

വൈകുന്നേരം 5 മണിക്ക് ദീപം പ്രദക്ഷിണം. ഗുരു ആദിസങ്കല്പത്തിൽ ലയിച്ച സമയമായ രാത്രി 9 മണി മുതൽ 9.30 വരെ പ്രാർത്ഥനയും സന്ന്യാസ സംഘത്തിന്റെയും ബ്രഹ്മചര്യ സംഘത്തിന്റെയും പുഷ്പാഞ്ജലിയും സർവ്വവിധ വാദ്യഘോഷങ്ങളുടെ മേളനവും നടക്കും.

Related Articles

Back to top button