KeralaLatest

ചാരായവും,വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടികൂടി.

“Manju”

റെജിപുരോഗതി

സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണായ സാഹചര്യത്തിൽ ജില്ലയിൽ എക്സൈസ് പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ റോയിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുന്നപ്ര വടക്കു പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 100 ലിറ്റർ കോടയും,30 ലിറ്റർ സ്പെൻഡ്‌ വാഷും,350 മില്ലി ചാരായവും, വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും ഉൾപ്പടെ കണ്ടു പിടിച്ചു കേസാക്കി.ചാരായം വാറ്റിക്കൊണ്ടിരുന്ന പറവൂർ വില്ലേജിൽ പുന്നപ്ര വടക്കു പഞ്ചായത്തു വാടക്കലിൽ പുന്നചുവടു ദേശത്തു കല്ലുപുരക്കൽ വീട്ടിൽ ശശിധരൻ മകൻ ശ്രീനാഥ്‌, പറവൂർ വില്ലേജിൽ പുന്നപ്ര വടക്കു പഞ്ചായത്തിൽ പുന്നചുവടു ദേശത്തു കല്ലുപുരക്കൽ വീട്ടിൽ ഗോപി മകൻ സുനിൽ എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളതും ഒന്നാം പ്രതിയായ ശ്രീനാഥിനെ അറസ്റ്റ് ചെയ്യുകയും രണ്ടാം പ്രതി ഓടിപ്പോകുകയും ചെയ്തു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഫാറൂഖ് അഹമ്മദ്,സിവിൽ എക്സൈസ് ഓഫീസർമാരായ വിജയകുമാർ.പി, അനിൽകുമാർ, സുജാസ്,ഷെഫീക്ക്, ദിലീഷ്,വർഗീസ് പയസ്, ഗോപി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button