IndiaKeralaLatest

‘ബ്രിങ് ബാക് ശൈലജ ടീച്ചര്‍’; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

“Manju”

കൊച്ചി: കെ കെ ശൈലജയെ പുതിയ മന്ത്രിസഭയില്‍ ഒഴിവാക്കിയ സിപിഎം നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ‘ബ്രിങ് ബാക് ശൈലജ ടീച്ചര്‍’ എന്ന പേരിലാണ് ക്യാമ്ബയിന്‍ ആരംഭിച്ചിരിക്കുന്നത്. നിരവധിപേരാണ് ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിന് എതിരെ രംഗത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മട്ടന്നൂരില്‍ നിന്ന് ജയിച്ചെത്തിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്നാണ് വിമര്‍ശനം. ഇടതുപക്ഷത്തിന്റെ വിജയം കെ കെ ശൈലജയുടെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അങ്ങനെയാണെങ്കില്‍ പിണറായി വിജയനെ മാത്രം നിലനിര്‍ത്തിയത് എന്തിനാണെന്ന ചോദ്യം സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കെ ആര്‍ ഗൗരിയമ്മയോടാണ് പലരും ശൈലജയെ ഉപമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പാര്‍ട്ടി തീരൂമാനം അംഗീകരിക്കുന്നുവെന്നാണ് കെ കെ ശൈലജയുടെ പ്രതികരണം.

Related Articles

Back to top button