InternationalLatest

ഡികോക്കിന് ഐപിഎല്ലില്‍ നിന്നും നടപടിക്ക് സാധ്യത

“Manju”

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കിന്റണ്‍ ഡികോക്കിന് എതിരെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടപടി എടുത്തതിന് പിന്നാലെ ഐപിഎല്ലില്‍ നിന്നും പുറത്താക്കുവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വംശീയതയ്ക്കെതിരേ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അതിനെതിരേ നിലകൊണ്ട ഡികോക്കിനെ ഐപിഎല്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കൈവിട്ടേക്കും.

2020ലെ ടൂര്‍ണമെന്റില്‍ മുംബൈയെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളിലൊരാളാണ് ഡികോക്ക്. അതെസമയം ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷിലേക്കു ഡികോക്കിനെ കൊണ്ടു വരാന്‍ നീക്കങ്ങള്‍ നടക്കുന്നതായി സൂചനയുണ്ട്.

Related Articles

Back to top button