India
ലോക്ക്ഡൗണിനിടയില്‍ ബോട്ട് ക്ലിനിക്കില്‍വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹരികൃഷ്ണൻ.ജി
ഗുവഹാട്ടി: ലോക്ക്ഡൗണിനിടയിൽ അസമിൽ ബോട്ട് ക്ലിനിക്കിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകി. ധേമാജി ജില്ലയിലെ ഉദയ്പൂർ മെക്കാക്കി സപോരി പ്രദേശത്താണ് സംഭവം. പത്തൊമ്പതുകാരിയായ യുവതി ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. സംഭവം അസം നാഷണൽ ഹെൽത്ത് മിഷനാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പഖോരിഗുരി സപോരിയിൽ ആരോഗ്യ ക്യാമ്പ് നടത്താനുള്ള യാത്രയിലായിരുന്നു ധാമാജി ബോട്ട് ക്ലിനിക്ക്. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് ഉദയ്പൂർ മെക്കാക്കി സപോരിയിലേക്ക് പോകാൻ നിർദേശം ലഭിക്കുകയായിരുന്നു.
ആശുപത്രി പ്രദേശത്തുനിന്ന് അകലെയായതിനാൽ ബോട്ടിൽ തന്നെ പ്രസവം നടത്താൻ ബോട്ട് ക്ലിനിക്കിന്റെ മെഡിക്കൽ ഓഫീസർ തീരുമാനിക്കുകയായിരുന്നു. എല്ലാ ശുചിത്വ നടപടികളും പാലിച്ചാണ് പ്രസവം നടന്നതെന്നും ബോട്ട് വൃത്തിയാക്കിയതായും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും എൻഎച്ച്എം പറഞ്ഞു.