India

പ്രതിരോധ മരുന്നുമായി സിപ്ല ഇന്ത്യൻ വിപണിയിൽ

“Manju”

ന്യൂഡൽഹി: കൊറണ ചികിത്സയ്ക്ക് പ്രമുഖ മരുന്ന് നിർമ്മാണ കമ്പനികളായ സിപ്ലയും റോച്ചെ ഇന്ത്യയും സംയുക്തമായി മരുന്ന് പുറത്തിറക്കി. വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ള രണ്ട് ആന്റിബോഡികൾ ചേർന്നുള്ള ഒരു ആന്റിബോഡി കോക്ക്ടെയിൽ ഇവർ ആണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ഡോസിന് 59,750 രൂപയാണ് വില. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുക.

കാസിരിവിമാബ്, ഇംഡേവിമാബ് എന്നി ആന്റിബോഡികൾ ചേർത്താണ് ആന്റിബോഡി കോക്ക്‌ടെയിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് അടുത്തിടെയാണ് ഡ്രഗ്സ് കൺട്രോളർ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ആന്റിബോഡി കോക്ക്ടെയിലിന്റെ ആദ്യബാച്ചാണ് ഇന്ത്യയിൽ വിപണിയിൽ എത്തിച്ചത്. രണ്ടാമത്തെ ബാച്ച് ജൂൺ പകുതിയോടെ വിപണിയിൽ എത്തിക്കുമെന്ന് കമ്പനികളുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

രണ്ടുലക്ഷം കൊറോണ രോഗികൾക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. അപകടസാദ്ധ്യത കൂടുതൽ ഉള്ളവരുടെ ചികിത്സയ്ക്കാണ് മരുന്ന് നൽകുക. സിപ്ലയാണ് മരുന്ന് വിതരണം ചെയ്യുന്നത്. കൊറോണ ബാധിച്ചവരുടെ ആശുപത്രിവാസം കുറയ്ക്കാൻ മരുന്ന് സഹായകമാകുമെന്ന് കമ്പനികൾ അവകാശപ്പെടുന്നു.

അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിൽപ്പെടുന്ന 12 വയസിന് മുകളിലുള്ള കുട്ടികൾക്കും ഇത് നൽകാൻ സാധിക്കും. 600എംജി വീതമുള്ള കാസിരിവിമാബ്, ഇംഡേവിമാബ് ആന്റിബോഡികൾ ചേർത്തുള്ള മരുന്നിന് ഡോസിന് 59,750 രൂപയാണ് വില. പ്രമുഖ ആശുപത്രികളിൽ ഇത് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. മരുന്ന് നൽകുന്നതോടെ മരണ നിരക്ക് ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Related Articles

Back to top button