KeralaLatest

ഇന്ന് അക്ഷയ തൃതീയ; സ്വർണവില കുതിക്കുന്നു

“Manju”

റ്റി. ശശിമോഹന്‍

തിരുവനന്തപുരം: സ്വർണവില റെക്കോഡ് വിലയും ഭേദിച്ച് കുതിക്കുന്നു. ഒരു പവൻ സ്വർണത്തിന് 34,000 രൂപക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ മാത്രം ഒരു പവന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 4,250 രൂപയാണ് സ്വർണവില. ഈ മാസം മാത്രം 2,400 രൂപയുടെ വർധനയാണ് സ്വർണവിലയിൽ ഉണ്ടായത്.

കൊവിഡ് 19നെ തുടർന്നുള്ള ആഗോള സാമ്പത്തിക മേഖലയിലെ പ്രത്യാഘാതങ്ങളാണ് സ്വർണത്തിന്റെ വിലക്കയറ്റത്തിനു കാരണമാകുന്നത് മറ്റ് വിപണികളില്ലാത്തതും സുരക്ഷിതനിക്ഷേപമെന്ന നിലയിലും ആഗോളനിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വില വർധനയ്ക്ക് കാരണം.

എന്നാൽ സ്വർണ വ്യാപാര സ്ഥാപനങ്ങൾക്ക് ലോക്ക് ഡൗൺ ഇളവുകളില്ലാത്തതിനാൽ സംസ്ഥാനത്തെ ജ്വല്ലറികൾ അക്ഷയ തൃതീയയ്ക്ക് അടഞ്ഞുകിടക്കും. കഴിഞ്ഞ അക്ഷയതൃതിയയ്‌ക്ക് സ്വർണവില ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു വില.

അക്ഷയ തൃതിയയ്ക്ക് മുന്നേ തന്നെ ഓണ്‍ലൈനില്‍ സ്വര്‍ണ്ണവ്യാപാരം പൊടിപൊടിച്ചിരുന്നു. കടകള്‍ ഇന്നു തുറന്നാലും ഇല്ലെങ്കിലും സ്വര്‍ണ്ണവ്യാപാരത്തിനു ഒരു തടസ്സവും ഇല്ല.

Related Articles

Leave a Reply

Back to top button