KeralaLatest

തിരൂവള്ളൂരില്‍ എക്‌സൈസ് റെയ്ഡിൽ 70 ലിറ്റര്‍ വാഷ് പിടികൂടി

“Manju”

സുരേഷ് വടകര

വടകര: തിരുവള്ളൂര്‍ വില്ലൂന്നി പാറക്കു സമീപത്ത് എക്‌സൈസ് നടത്തിയ റെയ്ഡില്‍ 70 ലിറ്റര്‍ വാഷ് പിടികൂടി.ഈ മേഖലയില്‍ വന്‍തോതില്‍ ചാരായം വാറ്റുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സോമസുന്ദര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വിശ്വനാഥന്‍, രതീഷ്, ഡ്രൈവര്‍ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. വാറ്റിനായി വാഷ് കരുതിവെച്ചിരിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്താലാണ് വാഷ് കണ്ടെത്തിയത്. ഇത് പിന്നീട് നശിപ്പിച്ച് പാത്രങ്ങള്‍ കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button