Kerala

ഇന്ന് 7871 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

 

ഇന്ന് 7871 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4981 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 87,738; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,54,092

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7871 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരന്‍ (63), വലിയതുറ സ്വദേശി ആന്റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരിജ (59), കോവളം സ്വദേശി ഷാജി (37), അമരവിള സ്വദേശി താജുദ്ദീന്‍ (62), ചെമ്പന്തി സ്വദേശി ശ്രീനിവാസന്‍ (71), തിരുമല സ്വദേശി വിജയബാബു (61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യര്‍ (78), കൊല്ലം കുന്നിക്കോട് സ്വദേശി കബീര്‍ (63), കടപ്പാക്കട സ്വദേശിനി സുബൈദ (52), ചവറ സ്വദേശിനി പ്രഭാവതി അമ്മ (73), മുഖത്തല സ്വദേശി ശ്രീകുമാര്‍ (52), പട്ടത്താനം സ്വദേശി ചാള്‍സ് (80), ആലപ്പുഴ തൈക്കല്‍ സ്വദേശി സത്യന്‍ (65), കോട്ടയം ചങ്ങനശേരി സ്വദേശി സാബു ജേക്കബ് (53), വടവത്തൂര്‍ സ്വദേശി രാജു കുര്യന്‍ (75), കാരപ്പുഴ സ്വദേശിനി ശ്യാമള (60), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ഈതേരി (75), ഉപ്പട സ്വദേശിനി ഫാത്തിമ (61), കുറ്റിപ്പുറം സ്വദേശി സെയ്ദലവി (60), അരീകോട് സ്വദേശി ഇബ്രാഹീം കുട്ടി (78), കണ്ണൂര്‍ കാടാച്ചിറ സ്വദേശി ബാലകൃഷ്ണന്‍ (71), പള്ളിപ്രം സ്വദേശി പി. രവീന്ദ്രന്‍ (73), കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി രവീന്ദ്രന്‍ (52) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 884 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 892, മലപ്പുറം 793, കൊല്ലം 833, എറണാകുളം 688, തൃശൂര്‍ 733, കോഴിക്കോട് 691, കണ്ണൂര്‍ 398, പാലക്കാട് 293, കോട്ടയം 424, ആലപ്പുഴ 406, കാസര്‍ഗോഡ് 393, പത്തനംതിട്ട 218, വയനാട് 124, ഇടുക്കി 24 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂര്‍ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 850, കൊല്ലം 485, പത്തനംതിട്ട 180, ആലപ്പുഴ 302, കോട്ടയം 361, ഇടുക്കി 86, എറണാകുളം 337, തൃശൂര്‍ 380, പാലക്കാട് 276, മലപ്പുറം 541, കോഴിക്കോട് 628, വയനാട് 102, കണ്ണൂര്‍ 251, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 87,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,54,092 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,63,094 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,703 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,391 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2444 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 32,63,691 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,09,482 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കുറ്റൂര്‍ (4, 5, 6), ആറന്മുള (9, 10), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (7), കിടങ്ങൂര്‍ (1, 14), തൃശൂര്‍ ജില്ലയിലെ കൊടകര (19), അന്തിക്കാട് (14), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (4, 6), അഗളി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (9, 10), എളകമണ്‍ (7), മലപ്പുറം ജില്ലയിലെ വഴിക്കടവ് (19), എറണാകുളം ജില്ലയിലെ പിണ്ടിമന (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 718 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

തൃശൂർ ജില്ലയിൽ 757 പേർക്ക് കൂടി കോവിഡ്; 380 പേർ രോഗമുക്തർ

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ ജില്ലയിലെ 757 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 6) കോവിഡ്-19 സ്ഥിരീകരിച്ചു. 380 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7788 ആണ്. തൃശൂർ സ്വദേശികളായ 171 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17820 ആണ്. അസുഖബാധിതരായ 9879 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 748 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 7 സമ്പർക്ക ക്ലസ്റ്ററുകൾ വഴി ചൊവ്വാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 7, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ 5, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 4, ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 2, കെ.എസ്.എഫ്.ഇ ചെമ്പുക്കാവ് ക്ലസ്റ്റർ 2, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, റോയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ 1.
മറ്റ് സമ്പർക്ക കേസുകൾ 704 കൂടാതെ 12 ആരോഗ്യ പ്രവർത്തകർക്കും 3 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 8 പേർക്കും വിദേശത്തുനിന്നു വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളിൽ 60 വയസ്സിന് മുകളിൽ 37 പുരുഷൻമാരും 56 സ്ത്രീകളും 10 വയസ്സിന് താഴെ 19 ആൺകുട്ടികളും 21 പെൺകുട്ടികളുമുണ്ട്.

കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-314, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-41, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-46, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-70, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 67, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-208, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-81, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-187, സി.എഫ്.എൽ.ടി.സി കൊരട്ടി-45, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–248, സി.എഫ്.എൽ.ടി.സി നാട്ടിക-758, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-116, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-77, ജി.എച്ച് തൃശൂർ-44, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-59, ചാവക്കാട് താലൂക്ക് ആശുപത്രി-43, ചാലക്കുടി താലൂക്ക് ആശുപത്രി-18, കുന്നംകുളം താലൂക്ക് ആശുപത്രി-21, ജി.എച്ച്. ഇരിങ്ങാലക്കുട-15, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-60, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-92, മദർ ആശുപത്രി-18, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-4, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് -1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-16, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-2, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-2, സെന്റ് ആന്റണിസ് പഴുവിൽ-3, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-8, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-11, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11.

4336 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 530 പേർ ചൊവ്വാഴ്ച പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 288 പേർ ആശുപത്രിയിലും 242 പേർ വീടുകളിലുമാണ്. ചൊവ്വാഴ്ച 3051 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3826 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 174603 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ചൊവ്വാഴ്ച 550 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 86531 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 98 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 478 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്

കോഴിക്കോട് ജില്ലയില്‍ 736 പേര്‍ക്ക് കോവിഡ്‌; സമ്പർക്കം 690

വി. എം. സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 736 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ. അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 10
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 33
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 690

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ഫറോക്ക് – 1
നാദാപുരം – 4
നരിക്കുനി – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 ( അതിഥി തൊഴിലാളികള്‍)
നാദാപുരം – 2
കുറ്റ്യാടി – 1
മരുതോങ്കര – 1
പയ്യോളി – 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 33
കോഴിക്കോട് കോര്‍പ്പറേഷന്‍ – 10
ഒളവണ്ണ – 3
വടകര – 2
അഴിയൂര്‍ – 1
ബാലുശ്ശേരി – 1
ചാത്തമംഗലം – 1
ചേളന്നൂര്‍ – 1
ഏറാമല – 1
കാക്കൂര്‍ – 1
കട്ടിപ്പാറ – 1
കായണ്ണ – 1
കിഴക്കോത്ത് – 1
കൂരാച്ചുണ്ട് – 1
കൊയിലാണ്ടി – 1
മരുതോങ്കര – 1
നാദാപുരം – 1
നൊച്ചാട് – 1
കൊടുവളളി – 1
തിക്കോടി – 1
പെരുമണ്ണ – 1
തലക്കുളത്തൂര്‍ – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 358

(ബേപ്പൂര്‍ 111 , വേങ്ങേരി, കുതിരവട്ടം, നടക്കാവ്, മാങ്കാവ്, കോട്ടൂളി, കരുവിശ്ശേരി, അരയിടത്തുപാലം, വെസ്റ്റ്ഹില്‍, , എരഞ്ഞിക്കല്‍, ചെറുവണ്ണൂര്‍,പുതിയങ്ങാടി, ചേവായൂര്‍, നടക്കാവ്, മലാപ്പറമ്പ്, ചെലവൂര്‍, കാരപ്പറമ്പ്, കല്ലായി, ഈസ്റ്റ്ഹില്‍, പൊക്കുന്ന്, എടക്കാട്, എരഞ്ഞിക്കല്‍, പുതിയറ, നല്ലളം, റാം മോഹന്‍ റോഡ്, കണ്ണഞ്ചേരി, വട്ടാംപൊയില്‍, വട്ടക്കിണര്‍, കല്ലായി, ചക്കുംകടവ്, കിണാശ്ശേരി, മൂഴിക്കല്‍, കണ്ണാടിക്കല്‍. കൊമ്മേരി, സിവില്‍ സ്റ്റേഷന്‍, മീഞ്ചന്ത, കുറ്റിച്ചിറ, പയ്യാനക്കല്‍, അരീക്കാട്, കോന്നാട്, ഡിവിഷന്‍ 9,67,29,7,16,71,66)
കുരുവട്ടൂര്‍ – 35
പെരുവയല്‍ – 29
ഒളവണ്ണ – 27
ഓമശ്ശേരി – 20
പയ്യോളി – 15
ഫറോക്ക് – 15
ചേമഞ്ചേരി – 15
കായക്കൊടി – 13
വളയം – 11
നാദാപുരം – 10
കുന്ദമംഗലം – 9
മുക്കം – 9
ചേളന്നൂര്‍ – 8
നൊച്ചാട് – 7
തൂണേരി – 6
കൊടുവളളി – 6
കക്കോടി – 5
പുതുപ്പാടി – 5
താമരശ്ശേരി – 5
മരുതോങ്കര – 5
കുറ്റ്യാടി – 5
പെരുമണ്ണ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 23

കോഴിക്കോട് കോര്‍പ്പറേഷന്‍ – 10 ( ആരോഗ്യപ്രവര്‍ത്തകര്‍)
എടച്ചേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കടലുണ്ടി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കൂടരഞ്ഞി – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 ( ആരോഗ്യപ്രവര്‍ത്തക)
ഓമശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി – 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
വടകര – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
ഒളവണ്ണ – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9933
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 290

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 397
• ഗവ. ജനറല്‍ ആശുപത്രി – 242
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 108
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 131
• ഫറോക്ക് എഫ്.എല്‍.ടി. സി – 124
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 267
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 99
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 107
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 44
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 95
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 100
• അമൃത എഫ്.എല്‍.ടി.സി. വടകര – 75
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 54
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 75
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 97
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 78
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 85
• എം.ഇ.എസ് കോളേജ്, കക്കോടി – 92
• ഇഖ്ര ഹോസ്പിറ്റല്‍ – 80
• ബി.എം.എച്ച് – 93
• മൈത്ര ഹോസ്പിറ്റല്‍ – 29
• നിര്‍മ്മല ഹോസ്പിറ്റല്‍ – 7
• ഐ.ഐ.എം കുന്ദമംഗലം – 100
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 78
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 60
• എം.എം.സി ഹോസ്പിറ്റല്‍ – 129
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 66
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 14
• മലബാര്‍ ഹോസ്പിറ്റല്‍ – 29
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 0
• റേയ്സ് ഫറോക്ക് – 48
• ഫിംസ് ഹോസ്റ്റല്‍ – 35
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 142
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 183
• മററു സ്വകാര്യ ആശുപത്രികള്‍ – 66
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5990

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 69
(മലപ്പുറം – 17, കണ്ണൂര്‍ – 17, ആലപ്പുഴ – 02 , കൊല്ലം – 03, പാലക്കാട് – 06, തൃശൂര്‍ – 04, തിരുവനന്തപുരം – 06, എറണാകുളം- 12, വയനാട് – 01, കാസര്‍കോട്- 01)

Related Articles

Check Also
Close
Back to top button