KeralaLatest

രാമായണവും മഹാഭാരതവും സാങ്കല്‍പികം അധ്യാപികയെ പിരിച്ചുവിട്ടു

“Manju”

ബെംഗളുരു: രാമായണവും മഹാഭാരതവും സാങ്കല്‍പ്പികമാണെന്ന് പഠിപ്പിച്ച അധ്യാപികയെ പിരിച്ചുവിട്ട് കര്‍ണാടകയിലെ കോണ്‍വെന്റ് സ്‌കൂള്‍. സംസ്ഥാനത്തെ തീരദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച് ആര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ബി. ജെ.പി അനുകൂല സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്.

മഹാഭാരതവും രാമായണവും സാങ്കല്പികമാണെന്ന് അധ്യാപിക വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്ന് ബി. ജെപി എംഎല്‍.എ വേദ്യാസ് കാമത്തിന്റെ പിന്തുണയുള്ള സംഘം ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീരാമന്‍ പുരാണ ജീവിയാണെന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളെ അധ്യാപിക പഠിപ്പിച്ചുവെന്ന് മാതാപിതാക്കള്‍ അവകാശപ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തു. നിലവില്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് കേസ് അന്വേഷിക്കുന്നത്.

Related Articles

Back to top button