
പ്രജീഷ് എൻ.കെ
നിങ്ങൾ പലരും പങ്കുവച്ച ഉത്കണ്ഠകൾ പരിഗണിച്ചും കണ്ണൂർ മോഡൽ പരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലും കൂടുതൽ ടെസ്റ്റുകൾ വ്യാപകമായി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് ഇന്ന് മാത്രം 230 ടെസ്റ്റുകൾ ചെയ്യും.ഇത് കുറച്ചു ദിവസം കൂടി തുടരാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ വിഭാഗത്തിൽ നിന്നുമുള്ള സാമ്പിളുകളും എടുത്ത് യാതൊരു വിധ സമൂഹ വ്യാപനവും ഉണ്ടായിട്ടില്ല എന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. ഇന്നു വൈകിട്ടോടെ 3200 ടെസ്റ്റ് വരെയാകും.
ഇപ്പോഴുള്ള ഹോട്ട് സ്പോട്ടുകൾ ഇതുവരെ നടത്തിയ ടെസ്റ്റ്‌കളുടെ അടിസ്ഥാനത്തിൽ തീരുമാനിച്ചവയാണ് .പോസിറ്റീവ് ആയവരുടെ എണ്ണവും അവരുടെ കോൺടാക്റ്റ് ലിസ്റ്റും കൂടി പരിഗണിച്ചാണ് ഇത് കണക്കാക്കി വരുന്നത്. അതു കൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന ടെസ്റ്റിംഗ് നടപടികൾ പൂർത്തിയാക്കുന്നതു വരെ ഹോട്ട് സ്പോട്ടുകളല്ലാത്ത സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നത് അഭിലഷണിയമല്ല എന്നാണ് തോന്നുന്നത്. അതു കൊണ്ട് May 3 വരെ ഇന്നു തുടർന്നു വരുന്ന നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിക്കുകയാണ്. പ്രയോഗികമായി ജനങ്ങൾക്കു നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നതാണ്.
വരൾച്ച, ദുരന്തനിവാരണം, തൊഴിലുറപ്പ് തുടങ്ങിയ കാര്യങ്ങൾ ഈ വർഷവും കൂടുതൽ മഴ ഉണ്ടാകാനുള്ള എക്സ്പ്പെർട്ടുകളുടെ ഉപദേശം പരിഗണിച്ച് ഏറ്റവും മിനിമം ആളുകളെ വച്ച് നിയന്ത്രണങ്ങൾ പാലിച്ച് നൽകേണ്ട കാര്യം ഓരോ പ്രോജക്ടിൻ്റേയും പ്രാധാന്യം അനുസരിച്ച് തീരുമാനിക്കുന്നതാണ്.
ഗൾഫിൽ താമസ്സിക്കുന്നവർ തിരിച്ചു വരുന്ന സാഹചര്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ട കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയ വിവരം അറിയിക്കുന്നു.