IndiaInternationalLatest

സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു .

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

സോള്‍: സാംസങ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ (78) അന്തരിച്ചു.ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങിനെ ആഗോള ടെക് ഭീമനാക്കി മാറ്റിയ ലീ 2014 മുതല്‍ ഹൃദയസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് കിടപ്പിലായിരുന്നു.

പ്രാദേശിക ബിസിനസില്‍ നിന്നാണ് സാംസങിനെ ലീ ലോകത്തിലെ വന്‍കിട ഇല്‌ക്ട്രോണിക്‌സ് നിര്‍മാതാക്കളാക്കി മാറ്റിയത്. പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണ ശേഷം 1987ലാണ് ലീ സാംസങ്ങിന്റെ ചുമതലയേറ്റെടുക്കുന്നത്. സാംസങിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്.

Related Articles

Back to top button