Kerala
പച്ചക്കറിയിൽ നായ : പതിനായിരം പിഴ

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ചന്തയിലെ പച്ചക്കറിക്കടയിൽ തെരുവ് നായക്കൾ കയറിയ സംഭവത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇടപ്പെട്ടു ഉടമയായ മൊത്ത വിൽപ്പനക്കാരൻ അരുണിൽ നിന്നും 10000 രൂപ പിഴ ഈടാക്കി. യാതൊരു സുരക്ഷയുമില്ലാതെ വച്ചിരുന്ന പച്ചക്കറികളിൽ തെരുവ് നായ കയറി കിടക്കുന്ന വാർത്തയെ തുടർന്നായിരുന്നു നടപടി.തുടർന്ന് കടയിലെ പച്ചക്കറികൾ വിൽക്കാൻ അനുവദിച്ചില്ല.