KeralaLatest

കോവിഡിനെ അതിജീവിച്ച് അഞ്ച് പേർ വീടുകളിലേക്ക്

“Manju”

പി.വി.എസ്

മലപ്പുറം: കൊവിഡ് 19 മഹാമാരിയെ തളയ്ക്കാനുള്ള മലപ്പുറത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തായി ജില്ലയിലെ അഞ്ച് പേർ ഇന്ന് കോ വിഡ് മുക്തരായി വീടുകളിലേക്ക് മടങ്ങി .ങ്ങേര കൂരിയാട് മടപ്പളളി അബ്ബാസ് (63) ,തിരൂർ പുല്ലൂർ ചീനിക്കൽ ശറഫുദ്ദീൻ, ചുങ്കത്തറ പള്ളിക്കൽ സനീം അഹമ്മദ് ,കള്ളമംഗലം കല്ലുപറമ്പൻ സുലൈഖ ,മമ്പുറം വെട്ടം ബസാർ നെരിക്കൂർ സാജിദ എന്നിവരാണ് ഇന്ന് രാവിലെ പത്തരയ്ക്ക് ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കൽ കോളജിൽ നിന്ന് പുതിയ ജീവിതത്തിലേക്കായി വീടുകളിലേക്ക് മടങ്ങിയത് .സംസ്ഥാനസർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവർത്തനങ്ങളിൽ അഞ്ച് പേരും കൃതജ്ഞതയറിയിച്ചു .ആരോഗ്യവകുപ്പ് ഒരുക്കിയ പ്രത്യേകം ആംബുലൻസുകളിലാണ് അഞ്ച് പേരും വീടുകളിലേക്ക് മടങ്ങിയത് .മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എം.പി.ശശി ,സൂപ്രണ്ടുംകോവിഡ് സർവലൈൻസ് ഓഫീസറുമായ ഡോ.കെ.വി. നന്ദകുമാർ ,നോഡൽ ഓഫീസർ ഡോ .ഷിനാസ് ബാബു ,ലെയ്സൺ ഓഫീസർ ഡോ.എം.പി ഷാഹുൽ ഹമീദ് ,ഐസൊലേഷൻ കേന്ദ്രത്തിലെ ഡോക്ടർമാരും നഴ്സുമാരും യാത്രയയക്കാനെത്തിയിരുന്നു .അഞ്ചു പേരും ഒരുമിച്ച് പുതിയ ജീവിതത്തിലേക്ക് മടങ്ങിയത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായവർക്ക് അഭിമാന മുനൂർത്തമായി .ജില്ലാ കലക്ടർ ജാഫർ മാലിക് ,ജില്ലാ പൊലീസ് മേധാവി യു .അബ്ദുൽ കരീം ,ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുൾപ്പെടെയുള്ളവരുടെ ചിട്ടയായ പ്രവർത്തനങ്ങളും ജില്ലയുടെ കോവിഡ് പ്രവർത്തനങ്ങൾക്ക് കരുത്തായി .

Related Articles

Leave a Reply

Back to top button