AlappuzhaKeralaLatest

ചെന്നിത്തലയില്‍ അച്‌ഛനും മകനും കോവിഡ്‌ സ്‌ഥിരീകരിച്ചു; ഡോക്‌ടറും സ്‌കാനിങ് സെന്‍റര്‍ ജീവനക്കാരും ക്വാറന്‍ന്റെനില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

ആലപ്പുഴ : ചെന്നിത്തലയില്‍ കോറന്റീനില് കഴിഞ്ഞ കുടുംബത്തിലെ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 ദിവസം മുമ്പ് മുംബൈയില്‍ നിന്നും ട്രെയിനില്‍ വന്ന കുടുംബത്തിലെ അച്ചനും മകനും ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പമുള്ള ഭാര്യക്ക് കോവിഡ് ഇല്ല. ഇരുവരേയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ചെന്നിത്തലയിലുള്ള പകല്‍ വീട്ടിലാണ് ഇവരെ ക്വാറന്‍ന്റെനില്‍ ആക്കിയിരുന്നത്. എന്നാല്‍ പരിശോധനാഫലം വരുംമുമ്പേ കഴിഞ്ഞ ദിവസം ഗൃഹനാഥന് ദേഹാസ്വസ്ത്യമുണ്ടായതിനെ തുടര്‍ന്ന് കായംകുളത്ത് ഡോക്ടറെ സമീപിച്ച്‌ ചികിത്സ തേടി. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്കാനിങ് സെന്ററില്‍ സ്കാനിങും നടത്തി. കൂടാതെ മാര്‍ക്കറ്റിലും, കടകളിലും, ഇറച്ചി കടകളിലും കയറിയിറങ്ങുകയും ചെയ്തിട്ടുണ്ട്.

രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടറും സ്കാനിങ് സെന്ററിലെ ജീവനക്കാരും ഇവര്‍ യാത്ര ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറും ക്വാറന്‍ന്റെനില്‍ പോയി. നേരത്തെ ശാരീരിക അസ്വസ്തതയുണ്ടായ ഗൃഹനാഥന്‍ ആംബുലന്‍സിലാണ് കായംകുളത്തുള്ള ഡോക്ടറെ സമീപിച്ച്‌ ചികിത്സ തേടിയിരുന്നത്.

രോഗികള്‍ പോയതായി പ്രാഥമിക വിവരം ലഭിച്ച കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പലചരക്കുകട, രണ്ടാം കുറ്റിയിലെ ഒരു മെഡിക്കല് സ്റ്റോര്‍, ഇറച്ചിക്കട എന്നിവ അടപ്പിച്ചു. ഇവരുടെ പരിശോധന ഫലം ആദ്യം നെഗറ്റീവ് ആയിരുന്നെങ്കിലും സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കിയ ശേഷമേ ഇവര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പോയിട്ടുണ്ടോ എന്നറിയാന്‍ കഴിയൂ. തൃപ്പെരുന്തുറയിലെ സി പി ഐ എം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവര്‍ താമസിച്ചിരുന്ന പകല്‍ വീടും ഓട്ടോസ്റ്റാന്റും ക്ഷേത്രപരിസരവും അണുവിമുക്തമാക്കി.

Related Articles

Back to top button