International

“കൊറോണയുടെ ആദ്യഘട്ടത്തെ വിജയകരമായി രാജ്യം നേരിട്ടു. ക്ഷമയോടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ സഹകരിക്കുക. ഒരുമയോടെ നാം മുന്നോട്ട് പോവും. ബ്രിട്ടീഷ് ജനതയ്ക്ക് നന്ദി”… രാജ്യത്തെ അഭിസംബോധന ചെയ്ത് ബോറിസ് ജോൺസൺ

“Manju”

റെജിലേഷ്

കൊറോണ വൈറസ് ഇൻഫെക്ഷനിൽ നിന്ന് മുക്തനായി ഡൗണിംഗ് സ്ട്രീറ്റിൽ പ്രധാനമന്ത്രിയുടെ ചുമതല വീണ്ടും ഏറ്റെടുത്ത -ബോറിസ് ജോൺസൺ ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തു. താനാഗ്രഹിക്കാത്തതിലുമപ്പുറം പ്രധാനമന്ത്രിയുടെ ചുമതലകളിൽ നിന്ന് മാറി നിൽക്കേണ്ടി വന്നതിൽ ക്ഷമാപണം നടത്തിക്കൊണ്ടാണ് ഡൗണിംഗ് സ്ട്രീറ്റിനു മുമ്പിലെ പോഡിയത്തിൽ നിന്ന് അദ്ദേഹം സന്ദേശം നല്കിയത്. തൻ്റെ അഭാവത്തിൽ രാജ്യത്തെ നയിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഫോറിൻ സെക്രട്ടറി ഡോമനിക് റാബിനും അദ്ദേഹം നന്ദി പറഞ്ഞു. യുദ്ധത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്ന് ബോറിസ് പരാമർശിച്ചു.

രാജ്യം ഒത്തൊരുമയോടെ കോവിഡ് ക്രൈസിസിനെ അഭിമുഖീകരിക്കുകയാണ്. കൊറോണയുടെ റിസ്ക് രാജ്യത്ത് ഏറ്റവും കൂടുതലായിരിക്കുന്ന സമയമാണിത്. ബ്രിട്ടീഷ് ജനത ഒത്തൊരുമയോടെ ഈ പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ എൻഎച്ച്എസിനെ തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ നമുക്ക് കഴിഞ്ഞു. നാം നേടിയ ഒന്നാം ഘട്ടത്തിലെ വിജയം കൈവിട്ടു കളയരുത്. സോഷ്യൽ ഡിസ്റ്റൻസിംഗ് നടപ്പിൽ വരുത്തുന്നതിൽ വീഴ്ച പാടില്ല. ബോറിസ് അഭ്യർത്ഥിച്ചു.

ലോക്ക് ഡൗണിൽ വീഴ്ച വരുത്തിയാൽ അത് കൊറോണയുടെ രണ്ടാമതൊരു പീക്കിന്‌ വഴിതെളിക്കും. അതുമൂലം വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നാൽ അത് രാജ്യത്തെ ദീർഘകാല സാമ്പത്തിക തകർച്ചയിലേയ്ക്ക് നയിയ്ക്കും. നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്ന കാര്യത്തിൽ സയൻറിഫിക് അഡ് വൈസ് ആധാരമാക്കിയായിരിക്കും തീരുമാനം ഇനിയുമെടുക്കുക. ഓരോ ഘട്ടത്തിലും കഴിയുന്നത്ര സുതാര്യത ഉറപ്പു വരുത്തും. ബോറിസ് പറഞ്ഞു.

കൊറോണ ഇൻഫെക്ഷനെ നേരിടാനുള്ള വ്യക്തമായ തയ്യാറെടുപ്പോടെയാണ് രാജ്യം അതിൻ്റെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുന്നതെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. എൻഎച്ച്എസ് ചാരിറ്റിയ്ക്കായി 29 മില്യൺ പൗണ്ട് സ്വരൂപിച്ച ക്യാപ്റ്റൻ ടോം മൂർ കാണിച്ച മാതൃക നമ്മൾ പിന്തുടരണമെന്ന് പ്രധാനമന്ത്രി പ്രത്യേക പരാമർശവും നടത്തി

Related Articles

Leave a Reply

Back to top button