IndiaInternationalLatest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി നാല്‍പത്തിരണ്ട് ലക്ഷം കടന്നു

“Manju”

സിന്ധുമോൾ. ആർ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി നാല്‍പത്തിരണ്ട് ലക്ഷം കടന്നു.ഇതുവരെ 4,42,33,829 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്.11,71,257 പേര്‍ മരണമടഞ്ഞു. 3,24,38,710 പേര്‍ സുഖം പ്രാപിച്ചു.

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത് 75,000ലേ​റെ​പ്പേ​ര്‍​ക്ക്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 9,038,030 പേ​ര്‍ വൈ​റ​സ് ബാ​ധി​ത​രാ​യി. പു​തി​യ​താ​യി 1,039 പേ​ര്‍​കൂ​ടി മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ ആ​കെ മ​ര​ണ സം​ഖ്യ 232,084 ആ​യി ഉ​യ​ര്‍​ന്നു.5,877,964 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 2,927,982 പേ​രാ​ണ് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 16,761 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. 135,424,933 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ അമ്പത്തിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.1,57,981 പേര്‍ മരിച്ചു. നാല്‍പത്തിയൊമ്പത് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍കുറവ്. കഴിഞ്ഞ ദിവസം 36,470 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. 6,25,857 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 7.88 ശതമാനം മാത്രമാണിത്. ആകെ രോഗമുക്തരുടെ എണ്ണം 72 ലക്ഷം പിന്നിട്ടു.

Related Articles

Back to top button