ഒറ്റപ്പെട്ടുപോയ രോഗിക്ക് ആശ്വാസമായി വെഞ്ഞാറമൂട് പോലീസ്

ജോതിനാഥ്
വെള്ളുമന്നടി ചിപ്പൻകോണം കുന്നിൻചരിവിൽ മണികണ്ഠമന്ദിരത്തിൽ, ഒറ്റപ്പെട്ട വീട്ടിൽ 50 വയസുള്ള രാജേഷ് കുമാർ ക്യാൻസർ രോഗിയായി ഒറ്റപ്പെട്ടു കഴിയുകയായിരുന്നു .ഈ ‘ അടുത്തായി പലവിധ രോഗങ്ങൾ പിടിപെട്ടു.ക്യാൻസർ ‘ ‘രോഗം മൂർഛിച്ചു. വലത്തെ കവിൽത്തടവും കഴുത്തും ജീർണ്ണിച്ച് ഓട്ട വീണ് താടിയെല്ല് പുറത്തായി.വേദന കൊണ്ട് പുളഞ്ഞ് അവശതയിൽ വീട്ടിൽ ഒറ്റയ്ക്ക് അടഞ്ഞ് കിടക്കകയായിരുന്നു. ആശാവർക്കർ മിനിയാണ്, രാജേഷ് കുമാറിൻ്റെ വിവരം പുറം ലോകത്തേയ്ക്ക് കൊണ്ടു വരുന്നത്.ബഹു:Dk മുരളി MLA യുടെ കാര്യമായ ഇടപെടലുകൾ കൊണ്ട് ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും ജനമൈത്രി പോലീസും ഒരുമിച്ചു പ്രവർത്തിച്ചു.രാജേഷ് കുമാറിനെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി 9-ാം വാർഡിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുന്നിൻചരിവിലൂടെയുള്ള നേരിയ വഴിയിലൂടെയാണ് സ്ട്രക്ച്ചറിൽ രാജേഷ് കുമാറിനെ ആബുലൻസിൽ എത്തിച്ചത്.പുല്ലാമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അസീനബീവി, വൈസ് പ്രസിഡൻറ് ശ്രീകണ്ഠൻ നായർ, പ്രീത മനോജ്, അജിത് കെ.എസ്, സലീനബീവി കിടപ്പു രോഗി പരിചരണ വിഭാഗം നഴ്‌സ് പൊതു പ്രവർത്തകൻ ഷിബി, ജനമൈത്രി പോലീസ് കോഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചു.