KeralaLatest

രാഹുല്‍ ചന്ദ്രശേഖറിന് ടി.വി അച്യുതവാര്യര്‍ പുരസ്കാരം

“Manju”

പ്രശസ്ത പത്രപ്രവര്‍ത്തകനും എക്‌സ്പ്രസ് മുന്‍ പത്രാധിപരുമായിരുന്ന ടി.വി. അച്യുതവാര്യരുടെ സ്മരണാര്‍ത്ഥം തൃശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ ഏഴാമത് അച്യുതവാര്യര്‍ പുരസ്‌കാരത്തിന് കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുല്‍ ചന്ദ്രശേഖര്‍ അര്‍ഹനായി.

10001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ പുനര്‍സംയോജനവുമായി ബന്ധപ്പെട്ട് 2018 ഫെബ്രുവരി മൂന്ന് മുതല്‍ പ്രസിദ്ധീകരിച്ച നാടുണര്‍ന്നു, നദി നിറഞ്ഞു എന്ന ലേഖന പരമ്ബരയാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Related Articles

Back to top button