KeralaKottayamLatest

മുൻ രാഷ്‌ട്രപതി ഡോ. കെ. ആർ. നാരായണന്റെ  ജന്മശതാബ്‌ദി  ആഘോഷങ്ങൾക്ക് തുടക്കമായി

“Manju”

ഉഴവൂർ :  മുൻ രാഷ്‌ട്രപതി ഡോ  കെ ആർ   നാരായണന്റെ  ജന്മശതാബ്‌ദി  ആഘോഷങ്ങൾ  ഉഴവൂർ ഗ്രാമ പഞ്ചായത്ത് , ശാന്തിഗിരി ആശ്രമം എന്നിവയുടെ നേതൃത്വത്തിൽ തുടങ്ങി . കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ .കെ ആർ  നാരായണന്റെ   സ്മരണയ്ക്കായുള്ള  സ്പെഷ്യലിറ്റി  ആശുപത്രി യിൽ  എല്ലാ  വിഭാഗങ്ങളുടെയും   പ്രവർത്തനം പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന്  ആഘോഷവേളയിൽ അധ്യക്ഷത  വഹിച്ച അഡ്വ  മോൻസ് ജോസഫ്  എം എൽ എ  പറഞ്ഞു .പ്രതിമ സ്ഥാപിക്കുന്നതിനും , ലൈബ്രറി നവീകരിക്കുന്നതിനും നടപടി എടുക്കും .ഈ പദ്ധതികൾ പൂർത്തിയാക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹകരിക്കണമെന്ന് ശ്രീ തോമസ് ചാഴികാടൻ എം പി  ഉദ്‌ഘാടന  പ്രസംഗത്തിൽ പറഞ്ഞു .

പഞ്ചായത്ത് പ്രസിഡൻറ്  ഷേർലി രാജു സ്വാഗതം പറഞ്ഞു . ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ ഓഫീസ്  ഇൻ ചാർജ് സ്വാമി അർച്ചിത് ജ്ഞാന തപസ്വി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  നിർമല ദിവാകരൻ . പഞ്ചായത്ത് വൈസ് പ്രസിഡൻറ്  വി റ്റി  സുരേഷ് , ബ്ലോക്ക് പഞ്ചായത്ത് അംഗം മോളി ലൂക്ക , പഞ്ചായത്ത് അംഗങ്ങളായ ഡോ   സിന്ധുമോൾ ജേക്കബ് , പി എൽ എബ്രഹാം , മുൻ ബ്ലോക്ക് പ്രസിഡൻറ്  പി എം മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ഡോ  എൻ ജയൻ കൃതജ്ഞത പറഞ്ഞു .

Related Articles

Back to top button