Kerala
പ്രതിരോധശേഷിക്ക് യോഗ ചലഞ്ചുമായി സാന്ദീപനി വിദ്യാനികേതൻ

പി. വി.എസ്
മലപ്പുറം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക്
യോഗാസനം പരിശീലിപ്പിക്കാൻ യോഗ ചലഞ്ച് .തേഞ്ഞിപ്പലം അമ്പലപ്പടിയിലെ സാന്ദീപ്പനി വിദ്യാനികേതൻ സ്കൂളാണ് യോഗ ചലഞ്ചുമായി എത്തിയത് .ഓരോ ദിവസവും നിർദ്ദേശിക്കുന്ന യോഗാസനം വീട്ടിൽ നിന്ന് രാവിലെ ചെയ്യുകയും ഇതിന്റെ ഫോട്ടൊ സ്കൂൾ വാട്സാപ്പിൽ നൽകുകയും വേണം .ഓരോ ക്ലാസിലെയും മികച്ച രീതിയിൽ ചെയ്യുന്ന വിദ്യാർഥികളെ തിരഞ്ഞെടുത്ത് സമ്മാനം നൽകുന്നതാണ് പദ്ധതി .യോഗാധ്യാപകൻ ഹരിദാസ് കൊണ്ടോട്ടിയാണ് പരിപാടി നടത്തുന്നത് .പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ചാണ് യോഗ പരിശീലന പദ്ധതി ആസൂത്രണം ചെയ്തതെന്ന് പ്രധാനാധ്യാപകൻ പറഞ്ഞു