IndiaKeralaLatest

ശാന്തിഗിരി ഡൽഹി ആശ്രമം രജതജൂബിലി മന്ദിരം ഉപരാഷ്ട്രപതി ഇന്ന് ഉദ്ഘാടനം ചെയ്യും.

“Manju”
19 ന് നടന്ന സമ്മേളനത്തിൽ മുഖ്താർ അബ്ബാദ് നഖ് വിയെ ആദരിച്ചപ്പോൾ

സാകേത് (ന്യൂഡൽഹി) : സാകേത്  ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് സിൽവർ ജൂബിലി ആഘോഷങ്ങൾ  ഇന്ന് (20-11-2023 തിങ്കളാഴ്ച) വൈകിട്ട് 5 മണിക്ക്  ഉപരാഷ്ട്രപതി ജഗദീപ് ധൻകർ  ഉദ്ഘാടനം ചെയ്യും.  പാർലമെന്റ് എം.പി. ഡോ. അനിൽ ജയിൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുൻ കേന്ദ്രമന്ത്രിയും എം.പി.യുമായ ഡോ. ശശി തരൂർ മുഖ്യ പ്രഭാഷണം നടത്തും.  ശാന്തിഗിരി ആശ്രമം ഫിനാൻസ് കൺട്രോളർ ജനനി ഗുരുചന്ദ്രിക ജ്ഞാനതപസ്വിനി സ്വാഗതം ആശംസിക്കുന്ന യോഗത്തിന് ശ്രീഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ വിശിഷ്ടാതിഥിയാകും.  കേരള ഗവൺമെന്റിന്റെ ലേക്സഭയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് മുഖ്യാതിഥിയാകും  യോഗത്തിന് ഭാരതീയ ജനതാ പാർട്ടി ദേശീയ നിർവ്വാഹക സമിതി അംഗവും റെയിൽവേ പാസഞ്ചേഴ്സ്  ആമിനിറ്റി ബോർഡ് ചെയർമാനുയ പി.കെ. കൃഷ്ണദാസ്, ഭാരതീയ ജനതാ പാർട്ടി കേരള ഘടകം ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ എന്നിവർ ആശംസയർപ്പിക്കും.   ഇതോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമാകും.  തുടർന്നുള്ള ദിവസങ്ങളിൽ സമൂഹത്തിൻ നാനാതുറകളിലുള്ള വിശിഷ്ട വ്യക്തിത്വങ്ങളും ആത്മബന്ധുക്കളും സജ്ജനങ്ങളും ശാന്തിഗിരി സാകേത് ബ്രാഞ്ചിൽ സന്ദർശനം നടത്തും.

19 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ബിനോയ് വിശ്വം എം.പി.

Related Articles

Back to top button