KeralaLatest

പോലീസുകാരോട് വീട്ടിലിരിക്കാന്‍ നിര്‍ദേശം..

“Manju”

ശ്രീജ.എസ്

മുംബൈ നഗരത്തിൽ 55 വയസിന് മുകളിലുള്ള പോലീസുകാർക്ക് വീട്ടിൽതന്നെ കഴിയാൻ നിർദേശം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മുംബൈയിൽ50 വയസിന് മുകളിൽ പ്രായമുള്ള മൂന്ന് പോലീസുകാർ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് മുംബൈ പോലീസ് കമ്മീഷണര്‍ പരമം ബീർ സിങ്. ഇതുസംബന്ധിച്ച നിർദേശം പോലീസുകാർക്ക് നൽകിയത്.

55 വയസിന് മുകളിൽ പ്രായമുള്ള പോലീസുകാർ ഇനിമുതൽ നഗരത്തിൽ ഡ്യൂട്ടിക്കുണ്ടാകില്ല. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതുവരെ ഇവരോട് വീടുകളിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് ബാധിച്ച് 57 കാരനായ ഹെഡ് കോൺസ്റ്റബിൾ തിങ്കളാഴ്ച മരിച്ചിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിലും മുബൈയിൽ രണ്ട് പോലീസുകാർ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കമ്മീഷണര്‍ പുതിയ നിർദേശം നൽകിയത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മുംബൈയിലാണ്. 5776 പേർക്ക് ഇതിനോടകം മുംബൈയിൽ വൈറസ് സ്ഥിരീകരിച്ചു. 219 പേർ മരിച്ചു. ഇതടക്കം മഹാരാഷ്ട്രയിൽ 369 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.

Related Articles

Leave a Reply

Back to top button