IndiaLatest

ആഭ്യന്തരമന്ത്രാലയത്തില്‍ അടിമുടി മാറ്റം

“Manju”

ന്യൂഡല്‍ഹി : കോര്‍പ്പറേറ്റ് ശൈലിയിലുള്ള ഭരണസംവിധാനം ഒരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സേനാ വിഭാഗങ്ങളും ഏജന്‍സികളും അവരുടെ ദൈനംദിന പ്രവൃത്തികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഓരോ ദിവസത്തെയും ജോലിയുടെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് എല്ലാ മേധാവികളോടും ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് ആവശ്യപ്പെട്ടത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് പുതിയ പ്രവര്‍ത്തന ശൈലി അമിത് ഷാ അവതരിപ്പിച്ചത്. എല്ലാ സേനകളും അവരവരുടെ യൂണിറ്റുകളില്‍ ദിവസവും നടക്കുന്ന ജോലിയുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും അതില്‍ നിന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മികച്ച അഞ്ച് പോയിന്റുകള്‍ തെരഞ്ഞെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന് അയയ്ക്കുകയും ചെയ്യും .

ബിഎസ്‌എഫ്, സിആര്‍പിഎഫ്, സിഐഎസ്‌എഫ്, എസ്‌എസ്ബി, ഐടിബിപി തുടങ്ങിയ എല്ലാ അര്‍ദ്ധസൈനിക വിഭാഗങ്ങളും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളും ഡല്‍ഹി പോലീസ് അടക്കമുള്ളവരും അവരുടെ ദൈനംദിന ജോലികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം .

മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത് രാവിലെ 9 മണിക്ക് മുന്‍പ് കൃത്യമായി അവലോകനം ചെയ്യണം. ഏതെങ്കിലും സേന കശ്മീരിലോ നക്സല്‍ മേഖലയിലോ എന്തെങ്കിലും ഓപ്പറേഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ അതും ദൈനംദിന പദ്ധതിയില്‍ വ്യക്തമാക്കേണ്ടതാണ്. സേനാ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്താനും, മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button