IndiaKeralaLatest

രണ്ടാം ഘട്ട കോവിഡ് പ്രതിരോധ മരുന്നുകൾ വിതരണം ആരംഭിച്ചു

“Manju”

 

പത്തനംതിട്ട : ശാന്തിഗിരി പത്തനംതിട്ട ഏരിയയിൽ രണ്ടാം ഘട്ട കോവിഡ് പ്രതിരോധ മരുന്നുകൾ ഇന്ന്  വിവിധ യൂണിറ്റുകളിൽ വിതരണം ചെയ്തു.  കോവിഡ് വാളന്റിയേഴ്സ് 25 കുടുംബങ്ങളിൽ എത്തി മരുന്ന് നൽകുകയാണുണ്ടായത്.  ആദ്യം നൽകിയ കോവിഡ്  പ്രതിരോധ മരുന്നുകൾ തീർന്ന മുറയ്ക്കാണ് വീണ്ടും എത്തിച്ചു നൽകിയത്.  മരുന്നുകൾ നൽകുന്നതിനായും അത്യാവശ്യ ഘട്ടങ്ങളിൽ വൈദ്യസഹായം നൽകുന്നതിനും ഏരിയയിൽ നാലംഗ വാളണ്ടിയേഴ്സ് ടീമിനെ പ്രത്യകം സജ്ജീകരിച്ചിരിക്കുന്നു. കോവിഡ് വിജിലൻസ് എന്ന പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുവഴി ശാന്തിഗിരി നെറ്റ് വർക്കിലെ കോവിഡ് കേസുകളും പ്രതിരോധ മരുന്ന് വിതരണവും, സാമ്പത്തിക സഹായവും മോണിട്ടർ ചെയ്തു വരുന്നു.

 

 

Related Articles

Back to top button