
പ്രെജീഷ് എൻ .കെ
കോവിഡ്-19 രോഗവ്യാപനത്തിന്റെ ഭാഗമായി റെഡ് സോണായി പ്രഖ്യപിച്ച കാസര്‍കോട് ജില്ലയിലെ ഹോട്ട് സ്‌പോട്ടായ ആറ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ട് സ്‌പോട്ടായ പഞ്ചായത്തുകളിലും നഗരസഭകളിലും നിരീക്ഷണം ശക്തമായി തുടരും. സി ആര്‍ പി സി 144 പ്രകാരം മാര്‍ച്ച് 22 മുതല്‍ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധാജ്ഞ കര്‍ശനമായി തുടരും. അഞ്ചുപേരില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂട്ടുന്നത് അനുവദിക്കില്ല.കാസര്‍കോട്,കാഞ്ഞങ്ങാട് നഗരസഭകളിലും ,ചെമ്മനാട്,മുളിയാര്‍,ചെങ്കള,മൊഗ്രാല്‍പ്പൂത്തൂര്‍, മധുർ,കുമ്പള എന്നീ പഞ്ചായത്തുകളും ആണ് ഹോട്ട്‌സ്‌പോട്ടായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങള്‍.ഈ പ്രദേശങ്ങളില്‍ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കുന്നതല്ല.
ഹോട്ട്‌സ്‌പോട്ട് അല്ലാത്ത പഞ്ചായത്തുകളില്‍ കൃഷി,നിര്‍മ്മാണ പ്രവൃത്തികള്‍,ശുചീകരണം തുടങ്ങിയവ സംസ്ഥാന സര്‍ക്കാറിന്റെ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പുനരാംഭിക്കാന്‍ തീരുമാനിച്ചു. കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംഭിക്കാം. ജലസേചന പദ്ധതികള്‍,കുടിവെള്ളപദ്ധതികള്‍, സർക്കാർ പദ്ധതികളുടെ ഭാഗമായി കെട്ടിടനിര്‍മ്മാണം,പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. കാര്‍ഷിക പ്രവൃത്തികള്‍ പുനരാംഭിക്കാനും തീരുമാനമായി