EntertainmentKeralaLatest

രാസാത്തി ഉന്ന കാണാതെ നെഞ്ച്… ആർദ്രമായി പാടി ഇമ്രാൻ ഖാൻ

“Manju”

വലിയ ശരീരം വച്ച് കൊണ്ട് മധുരമായി പാടുന്ന ആ പാട്ടുകാരന്റെ മുഖം വീണ്ടും മുന്നിലേക്ക് എത്തിയപ്പോൾ അതിശയം തോന്നി. 200 കിലോയ്ക്കടുത്ത് ശരീരഭാരവുമായി ഐഡിയ സ്റ്റാർ സിങ്ങർ വേദിയെ ത്രസിപ്പിച്ചിരുന്ന ആ പഴയ ഇമ്രാൻ ഖാൻ തന്നെയാണത്. ഇന്നയ്യാൾ ഓട്ടോ ഡ്രൈവറായ വൈറൽ ഗായകൻ കൂടിയാണ്. “വർഷം കുറേയായി എങ്കിലും ആളുകൾ എന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോർത്താണ് സങ്കടം”- വർഷങ്ങളുടെ കദനഭാരം ഇമ്രാൻ തുറന്നു പറയുന്നു.

https://www.facebook.com/SanthigiriNews/posts/1640905222739932

“തടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ഈ ഫീൽഡിൽ തന്നെ നിന്നുപോയെന്നേ. ആളുകൾ തിരിച്ചറിയാത്തതിന്റെ വിഷമം ഉണ്ട്. പലരും പറയാറുണ്ട് തടി കുറയ്ക്കാതിരുന്നാൽ മതിയായിരുന്നു എന്ന്. തടി കുറച്ചില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ മരിച്ചു പോയേന്നേ. അമിതവണ്ണം കാരണം ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു. ആളുകളുടെ കൗതുകത്തിനു വേണ്ടി നമുക്ക് എത്രനാൾ ഇങ്ങനെ ജീവിക്കാൻ പറ്റും. ആ തടി വച്ച് മുന്നോട്ടു പോകണ്ടേ, ജീവിക്കണ്ടേ?”- ഉള്ളുനീറി ഇമ്രാൻ ചോദിക്കുന്നു.

എന്നാൽ 11 വർഷങ്ങൾക്കു ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ഇമ്രാനിപ്പോൾ. വീഡിയോ കാണാം

Related Articles

Back to top button