KeralaLatest

ജഡ്​ജിമാരുടെ ശമ്പളം പിടിക്കരുത് ഹൈകോടതി…

“Manju”

 

രജിലേഷ് കെ.എം.

കൊച്ചി: കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജഡ്​ജിമാരുടെ ​ശമ്പളം പിടിക്കരുതെന്ന്​ ഹൈകോടതിയുടെ കത്ത്​. ജഡ്​ജിമാര്‍ക്ക്​ ഭരണഘടനപരമായ അവകാശങ്ങളുണ്ട്​. അതിനാല്‍ ചീഫ്​ ജസ്​റ്റിസിനെയും മറ്റു ജഡ്​ജിമാരെയും ശമ്പളം പിടിക്കുന്നതില്‍നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യ​പ്പെട്ട്​ ഹൈകോടതി രജിസ്​​ട്രാര്‍ ജനറല്‍ തിങ്കളാഴ്​ച ധനകാര്യ സെക്രട്ടറിക്ക്​ കത്തയച്ചു.

ഏപ്രില്‍ മുതല്‍ അഞ്ചുമാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന്​ ആറുദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്​ കത്ത്​. എന്നാല്‍ ഹൈകോടതിയിലെ മറ്റു ജീവനക്കാരുടെ കാര്യം കത്തില്‍ സൂചിപ്പിക്കുന്നില്ല.

സര്‍ക്കാര്‍ ശമ്പളം പിടിക്കുന്നതിനെതിരെ ഒരു വിഭാഗം ജീവനക്കാരുടെ സംഘടനകള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ്​ കോടതി താല്‍കാലികമായി സ്​റ്റേ ചെയ്യുകയും ചെയ്​തിരുന്നു.

Related Articles

Leave a Reply

Back to top button