KeralaLatest

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച ആലോചന യോഗം

“Manju”

അഖിലേശൻ

നെയ്യാറ്റിൻകരയിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും വേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നെയ്യാറ്റിൻകര എം.എൽ.എ ശ്രീ കെ ആൻസലന്റെ അധ്യക്ഷതയിൽ ഒരു യോഗം നെയ്യാറ്റിൻകര റസ്റ്റ് ഹൗസിൽ കൂടി. ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ, പോലീസ്, ഫയർഫോഴ്‌സ് , റവന്യൂ , PWD എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. യോഗം താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു
1. നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ കോവിഡ് ഹെൽപ്പ് ലൈൻ ആരംഭിക്കാൻ തീരുമാനിച്ചു (ഫോൺ നമ്പർ – 0471 -2222227 )
2. രോഗിയുമായി സമ്പർക്കത്തിൽ ഏർപെട്ടവരുടെ പട്ടിക ഉച്ചയോടെ പൂർത്തിയാക്കാൻ തീരുമാനിച്ചു
3. രോഗിയുടെ താമസ സ്ഥലത്തിന് സമീപം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു
4. പൊതു സ്ഥലങ്ങൾ ഫയർഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്തമാക്കുന്നതിന് നഗരസഭയെ ചുമതലപ്പെടുത്തി
5. പ്രധാന സ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചു
6. അനാവശ്യമായി പുറത്തിറങ്ങുന്നവർ , കൂട്ടം കൂടുന്നവർ എന്നിവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കും
7. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഹോം ക്വറന്റയിനിൽ ആക്കുന്നതാണ്
8. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇവരുടെ സ്രവം പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കും
9. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കോവിഡ് ക്രമീകരണങ്ങൾ വിപുലപ്പെടുത്താൻ തീരുമാനിച്ചു
10. അന്യ സംസ്ഥാനങ്ങളിൽ നിന്നും ഭക്ഷ്യധാന്യം, പച്ചക്കറി, മറ്റ് അത്യാവശ്യ സാധനങ്ങൾ കയറ്റിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ കർശന പരിശോധനക്ക് വിധേയമാക്കും
11. മേൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നെയ്യാറ്റിൻകര സബ് ഇൻസ്പെക്ടർ, നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട്, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങുന്ന 6 അംഗ കമ്മറ്റിയെ ചുമതലപ്പെടുത്തി. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ശ്രീ ശിവകുമാർ (9567609040) കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

Related Articles

Leave a Reply

Back to top button