InternationalLatest

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ; ആക്രമണം ആദ്യം അഴിച്ചുവിട്ടത് ഇന്ത്യ എന്ന് വീണ്ടും ആവര്‍ത്തിച്ച്‌ ചൈന

“Manju”

സിന്ധുമോള്‍ ആര്‍

ചൈന: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അതീവജാഗ്രത തുടരുന്നു. ഗല്‍വാന്‍ പ്രദേശത്തു നിന്നും പിന്‍മാറാന്‍ ചൈന തയ്യാറാകാത്ത സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തിയിലെ സന്നാഹങ്ങള്‍ കൂട്ടിയിരുന്നു. കൂടുതല്‍ വ്യോമസേന വിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്കില്‍ എത്തിച്ചു. വ്യോമസേന മേധാവി ലഡാക്കില്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയിട്ടുണ്ട്.

അതേസമയം ആദ്യം ആക്രമണം നടത്തിയത് ഇന്ത്യയാണെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ ചൈന രംഗത്തെത്തി. നിയന്ത്രണരേഖ കടന്ന് ഇന്ത്യ റോഡ് നിര്‍മ്മാണം നടത്തിയെന്നും, അതിര്‍ത്തിയിലെ സ്ഥിരത ഇല്ലാതാക്കിയ നടപടിയാണിതെന്നും ചൈനീസ് വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി.

Related Articles

Back to top button