KeralaLatest

ഒഞ്ചിയം രക്തസാക്ഷി ദിനാചരണം തുടങ്ങി

“Manju”

സുരേഷ് വി എം

വടകര: ഏപ്രില്‍ 30 ഒഞ്ചിയം രക്തസാക്ഷി ദിനം. സിപിഎം, സിപിഐ, ആര്‍എംപിഐ കക്ഷികളുടെ നേതൃത്വത്തില്‍ രക്തസാക്ഷി ദിനാചരണം തുടങ്ങി.
രക്തസാക്ഷികള്‍ വെടിയേറ്റുവീണ ഒഞ്ചിയം ചെന്നാട്ട് താഴയിലെ രക്തസാക്ഷി സ്‌ക്വയറില്‍ സിപിഎം-സിപിഐ നേതൃത്വത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഏരിയയിലെ മുഴുവന്‍ ബ്രാഞ്ച് കേന്ദ്രങ്ങളിലും പാര്‍ടി പ്രവര്‍ത്തകരുടെ വീടുകളിലും പതാക ഉയര്‍ത്തി.

ടി.പി.ചന്ദ്രശേഖരന്‍ ഭവനില്‍ ആര്‍എംപിഐ ഏരിയാ സെക്രട്ടരി കുളങ്ങര ചന്ദ്രന്‍ പതാക ഉയര്‍ത്തി. ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ ഇ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ഷാജി ഇ.ടി.കെ സ്വാഗതം പറഞ്ഞു. വൈകിട്ട് ആറിന് ഓണ്‍ലൈനില്‍ അനുസ്മരണം നടത്തും. ജില്ലാ സെകട്ടറി കെ.പി.പ്രകാശന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കും

Related Articles

Leave a Reply

Back to top button