IndiaLatest

അഞ്ചുദിവസത്തെ കോഴ്‌സിന് 1400 രൂപ; മോള്‍നുപിരാവിര്‍ അടുത്താഴ്ച വിപണിയിലെത്തും

“Manju”

കൊവിഡ് ചികിത്സക്കായി അടിയന്തരാനുമതി ലഭിച്ച മോള്‍നുപിരാവിര്‍ ആന്റിവൈറല്‍ ഗുളിക അടുത്താഴ്ച വിപണിയിലെത്തും.
മൊള്‍നുപിരാവിര്‍ 800 മില്ലിഗ്രാമിന്റെ ഡോസ് ദിവസം രണ്ടുനേരെ വെച്ച്‌ അഞ്ച് ദിവസമാണ് കഴിക്കേണ്ടത്. 200 മില്ലിഗ്രാമിന്റെ 40 ഗുളികയാണ് കഴിക്കേണ്ടത്. മോള്‍നുപിരാവിറിന്റെ വരവോട് കൂടി കൊവിഡ് ചികിത്സ ചെലവ് കുറഞ്ഞതും എളുപ്പമുള്ളതാക്കുമെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ ചെയര്‍മാന്‍ ആര്‍.സി ജുനേജ പറഞ്ഞു. കൊറോണ ബാധിച്ച്‌ ഗുരുതരാവസ്ഥയിലുള്ള പ്രായമായ രോഗികളുടെ ചികിത്സയ്ക്കായി അടിയന്തിര സാഹചര്യത്തില്‍ ഈ മരുന്ന് നിബന്ധനകളോടെ ഉപയോഗിക്കാന്‍ ഡിസംബര്‍ 29 നാണ് അനുമതി നല്‍കിയിരുന്നത്.
സിപ്ല, സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ് ലബോറട്ടറീസ് എന്നീ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ അടുത്ത ആഴ്ചകളില്‍ മോള്‍നുപിരാവിര്‍ ഗുളികകള്‍ പുറത്തിറക്കും. മറ്റ് കമ്ബനികളുടെ ഗുളികകള്‍ക്ക് 2,000 മുതല്‍ 3,000 വരെ ഈടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കൊവിഡിനെതിരായ എല്ലാ മരുന്നുകളും ഇന്‍ജെക്ഷനോ ഐവിരൂപത്തിലോ ഉള്ളതാണ്. ഗുളിക രൂപത്തിലുള്ള മരുന്ന് ആദ്യമായാണ് കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്നത്. യു.എസ് കമ്പനിയായ മെര്‍ക്ക് ആന്‍ഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. ഗുരുതര രോഗസാധ്യതയുള്ള മുതിര്‍ന്നവരില്‍ മരുന്ന് ഉപയോഗിക്കാന്‍ യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും അനുമതി നല്‍കിയിരുന്നു.

Related Articles

Back to top button