IndiaKerala

ഡിസംബറിനുള്ളിൽ  216 കോടി വാക്‌സിൻ രാജ്യത്ത് നിർമ്മിക്കും

“Manju”

ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ഈ മാസം 7.2 കോടി ഡോസ് വാക്‌സിൻ നൽകുമെന്ന് കേന്ദ്രം. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ 216 കോടി വാക്‌സിൻ രാജ്യത്ത് നിർമ്മിക്കും. കേരളത്തിനുള്ള വാക്‌സിൻ വിഹിതവും വർദ്ധിപ്പിച്ചതായി കേന്ദ്രം അറിയിച്ചു. സ്പുട്‌നിക്ക് വാക്‌സിന്റെ 15.6 കോടി ഡോസും ലഭ്യമാക്കും. ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള സ്പുട്‌നിക് വാക്‌സിന്റെ കൂടുതൽ ഡോസുകൾ നാളെ രാജ്യത്ത് എത്തിക്കും.

അതേസമയം മെയ് 3 മുതൽ രാജ്യത്ത് കൊറോണ രോഗമുക്തിയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. 187 ജില്ലകളിലും രോഗവ്യാപനം കുറഞ്ഞ് വരുന്നുണ്ട്. രാജ്യത്തൊട്ടാകെയുള്ള പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 21.95 ശതമാനത്തിൽ നിന്നും 21.02 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ 10 സംസ്ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ അധികമാണ്. അതേസമയം കൊറോണ വന്നുപോയവർക്ക് ആറുമാസത്തിന് ശേഷം വാക്‌സീൻ സ്വീകരിച്ചാൽ മതിയെന്ന് വിദഗ്ധ സമിതി നിർദ്ദേശിച്ചു.

Related Articles

Back to top button