KeralaLatest

വിംബിള്‍ഡണ്‍ സെമി കാണാന്‍ മോഹന്‍ലാല്‍

“Manju”

ലണ്ടൻ: വനിതാ വിഭാഗം വിംബിള്‍ഡണ്‍ സെമിഫൈനല്‍ കാണാൻ ലണ്ടനിലെത്തി മോഹൻലാല്‍. വിംബിള്‍ഡണ്‍ 2023-ലെ ഏറ്റവും മികച്ച കളിക്കാരിലൊരാളയ യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയും ചെക്ക് താരം മാര്‍ക്കറ്റാ വോണ്ട്രോസോവയും തമ്മിലുളള മത്സരം കാണാനാണ് താരം വിംബിള്‍ഡണ്‍ വേദിയിലെത്തിയത്.

വിംബിൾഡൺ വീക്ഷിക്കുന്ന ചിത്രം താരം തന്നെയാണ് പങ്കു വച്ചത്. ഇതിനകം തന്നെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ചെക്ക് താരം മാർക്കറ്റാ വോണ്ട്രോസോവ നാല് ഗ്രാൻഡ് സ്ലാം ചാമ്പ്യന്മാരെ അട്ടിമറിച്ച് വിമ്പിംൾഡൺ വനിതാ സെമിയിലെത്തിയ എലീന സ്വിറ്റോലിനയെ തോൽപ്പിച്ച് വിമ്പിംൾഡൺ വനിതാ സിംഗിൾസ് ഫൈനലിലെത്തി. ജൂലൈ 15നാണ് വനിതാ വിഭാഗം ഫൈനൽ.


Related Articles

Back to top button